കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ എൻഡിഎയുടെ വിജയം സുനിശ്ചിതമെന്ന് അമിത് ഷാ - അമിത് ഷാ തമിഴ്നാട്ടിൽ

ഭരണകക്ഷിയായ എഐഎഡിഎംകെയും ബിജെപിയും കഴിഞ്ഞ ദിവസം സീറ്റ് പങ്കിടാൻ തീരുമാനിച്ചിരുന്നു

Union Home Minister Amit Shah  Lok Sabha bypoll  Amit Shah in Tamil Nadu  Tamil Nadu assembly polls  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  കന്യാകുമാരി ലോക്സ‌ഭ ഉപതെരഞ്ഞെടുപ്പ്  അമിത് ഷാ തമിഴ്നാട്ടിൽ  തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്
തമിഴ്‌നാട്ടിൽ എൻഡിഎയുടെ വിജയം സുനിശ്ചിതം: അമിത് ഷാ

By

Published : Mar 7, 2021, 3:43 PM IST

കന്യാകുമാരി:ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന ലോക്‌സ‌ഭ ഉപതെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനുമുള്ള പ്രചാരണം ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർട്ടിയുടെ വിജയം സുനിശ്ചിതമാണെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജില്ലയിലെ സുസീന്ദിരാമിൽ നിന്നായിരുന്നു പ്രചാരണം തുടങ്ങിയത്.

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണനാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി. കൊവിഡ് ബാധിച്ച് മുൻ എംപി എച്ച് വസന്തകുമാര്‍ മരിച്ചതിനെ തുടർന്നാണ് ഏപ്രിൽ ആറിന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഭരണകക്ഷിയായ എഐഎഡിഎംകെയും ബിജെപിയും കഴിഞ്ഞ ദിവസം സീറ്റ് പങ്കിടാൻ തീരുമാനിച്ചിരുന്നു. ഇതോടെ 20 നിയമസഭ സീറ്റുകളും കന്യാകുമാരി ലോക്‌സഭ സീറ്റുമാണ് ബിജെപിക്ക് ലഭിക്കുക.

ABOUT THE AUTHOR

...view details