ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ ബൈജാപൂർ നക്‌സൽ ആക്രമണം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസത്തെ പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് ദേശീയ തലസ്ഥാനത്തേക്ക് മടങ്ങിയതായി അസമിലെ ബിജെപിയുടെ സഹചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഛത്തീസ്‌ഗഡ് നക്‌സൽ ആക്രമണം; പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് അമിത് ഷാ
ഛത്തീസ്‌ഗഡിലെ ബൈജാപൂർ നക്‌സൽ ആക്രമണം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ അസം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസത്തെ പ്രചാരണപരിപാടികൾ വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് മടങ്ങി.
ഛത്തീസ്‌ഗഡ് നക്‌സൽ ആക്രമണം; പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് അമിത് ഷാ
സർബോഗ്, ഭബാനിപൂർ, ജാലുക്ബാരി എന്നിവിടങ്ങളിലെ പൊതു റാലികളെ അഭിസംബോധന ചെയ്യാൻ അമിത് ഷാ ഇന്ന് നിശ്ചയിച്ചിരുന്നു. ശനിയാഴ്‌ച ഛത്തീസ്‌ഗഡിലെ ബൈജാപൂരിൽ നക്സൽ ആക്രമണത്തിൽ 22 ജവാൻമാർ വീരമൃത്യു വഹിച്ചിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ 31 സൈനികരിൽ 16 പേർ സിആർപിഎഫിൽ നിന്നുള്ളവരാണ്.