ന്യൂഡൽഹി: സമാധാനത്തിന് വോട്ട് രേഖപ്പെടുത്താൻ പശ്ചിമ ബംഗാളിലെ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ആണ് അമിത് ഷായുടെ ആഹ്വാനം.
ബിജെപി അധികാരത്തിൽ വന്നാൽ അഴിമതി രഹിത ഭരണം ഉറപ്പാക്കും. അത് സംസ്ഥാനത്ത് വികസനവും പുരോഗതിയും കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. ആദ്യമായി സമ്മതിദാന അവകാശം നേടിയ യുവാക്കളോട് വോട്ട് ചെയ്യാനും അമിത് ഷാ ആവശ്യപ്പെട്ടു.
Read More:അമിത് ഷാ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നു: മമത ബാനർജി
നാലം ഘട്ടത്തിൽ 44 മണ്ഡലങ്ങളിലേക്കാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 373 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1,15,81,022 വോട്ടർമാരാണ് ഈ ഘട്ടത്തിലുള്ളത്. അതിൽ 2,63,016 പേർ കന്നിവോട്ടർമാരാണ്. ആകെ എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം ഏപ്രിൽ 17ന് ആണ്. ഏപ്രിൽ 29ന് ആണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. കേരളം ഉൾപ്പടെ തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളോടൊപ്പം മെയ് രണ്ടിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണൽ.
Read More:പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം