കേരളം

kerala

ETV Bharat / bharat

Manipur riot| മണിപ്പൂരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കും, സർവകക്ഷിയോഗത്തിൽ ഉറപ്പ് നൽകി അമിത് ഷാ - ഡിഎംകെ എംപി തിരുച്ചി ശിവ

മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ സംഘർഷ പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി

Amit Shah  all party meeting delhi  manipur situation  peace will be restored in Manipur  manipur riot  മണിപ്പൂർ കലാപം  അമിത് ഷാ  സമാധാനം പുനഃസ്ഥാപിക്കും  ഡിഎംകെ എംപി തിരുച്ചി ശിവ  സർവകക്ഷിയോഗം
Manipur riot

By

Published : Jun 24, 2023, 11:02 PM IST

ന്യൂഡൽഹി : മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി ഡിഎംകെ എംപി തിരുച്ചി ശിവ. മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡൽഹിയിൽ വച്ച് അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. സംഘർഷമുള്ള സ്ഥലങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കണമെന്നും അക്രമ ബാധിതമായ വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കാൻ സർവകക്ഷി സംഘത്തെ അനുവദിക്കണമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ അമിത് ഷായോട് പറഞ്ഞതായും യോഗത്തിൽ പങ്കെടുത്ത തിരുച്ചി ശിവ അറിയിച്ചു.

കലാപം ഭരണ പരാജയം :കഴിഞ്ഞ 50 ദിവസത്തോളമായി മണിപ്പൂരിൽ നടക്കുന്ന കലാപത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം അത് പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായും ശിവ കൂട്ടിച്ചേർത്തു. മണിപ്പൂരിലെ അക്രമങ്ങളിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്‌തിരുന്നു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കൂടുതൽ സേനയെ വിന്യസിക്കാൻ ഷാ നടപടി എടുത്തതായും കേന്ദ്രം ഇതിനകം ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞ ഡിഎംകെ നേതാവ് മണിപ്പൂരിലെ വംശീയ കലാപം സംസ്ഥാനത്തിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും ഭരണ പരാജയമാണെന്നും പറഞ്ഞു.

also read :മൻ കി ബാത്തിലും മണിപ്പൂർ കലാപത്തിൽ മൗനം; റേഡിയോ തകർത്ത് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച് ജനങ്ങൾ

യോഗത്തിൽ പങ്കെടുത്തവർ :പാർലമെന്‍റ് മന്ദിരത്തിൽ നടന്ന യോഗത്തിൽ ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ തുടങ്ങി വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് (കോൺഗ്രസ്), ഡെറക് ഒബ്രിയാൻ (തൃണമൂൽ കോൺഗ്രസ്), മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സിംഗ് (എൻപിപി), എം തമ്പി ദുരൈ (എഐഎഡിഎംകെ), തിരുച്ചി ശിവ (ഡിഎംകെ), പിനാകി മിശ്ര (ബിജെഡി), സഞ്‌ജയ് സിംഗ് (ആം ആദ്‌മി പാർട്ടി), മനോജ് ഝാ (ആർജെഡി), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ) കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നിത്യാനന്ദ് റായ്, അജയ് കുമാർ മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്‌ടർ തപൻ ദേക എന്നിവരും സുപ്രധാന യോഗത്തിൽ പങ്കെടുത്തിരുന്നു.

മെയ്‌ മൂന്നിന് പട്ടിക വർഗ സംവരണവുമായി ബന്ധപ്പെട്ട് ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് നടന്ന ഏറ്റുമുട്ടലുകളിൽ 120 പേർ മരിക്കുകയും 3,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കേന്ദ്രത്തിലെയും മണിപ്പൂരിലെയും 'ഇരട്ട എഞ്ചിൻ' സർക്കാരിന് വടക്കുകിഴക്കൻ സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

also read :Manipur violence: 'കലാപത്തിന് ഉത്തരവാദികള്‍ ആർഎസ്എസും ബിജെപിയും'; സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ലെന്ന് എംവി ഗോവിന്ദന്‍

ABOUT THE AUTHOR

...view details