കേരളം

kerala

ETV Bharat / bharat

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറ്റമെന്ന് സൂചന; അമിത് ഷായുടെ സന്ദർശനം നിർണായകം

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്

karnataka politics  karnataka bjp latest news  leadership change in Karnatak  കർണടാക രാഷ്ട്രീയം  കർണാടകയിൽ നേതൃമാറ്റം  Amit Shah arrives in Karnataka  ബെസവരാജ് ബെമ്മയ്ക്ക് സ്ഥാനം നഷ്‌ടമായേക്കും  അമിത് ഷാ കർണാടകയിൽ
അമിത് ഷായുടെ സന്ദർശനം

By

Published : May 3, 2022, 11:13 AM IST

Updated : May 3, 2022, 11:41 AM IST

ബെംഗലൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക മന്ത്രിസഭയിൽ നേതൃമാറ്റ സൂചന. മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെയ്ക്ക് സ്ഥാനം നഷ്‌ടമായേക്കുമെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം മന്ത്രിസഭയിൽ പുതുമുഖങ്ങള്‍ക്ക് അവസരം നൽകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗവും ശക്തമായി വാദമുയർത്തുന്നുണ്ട്.

സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ വിലയിരുത്തലുകളും കാബിനറ്റ് വിപൂലികരണ തീരുമാനത്തിൽ നിർണായകമാകും. ഹിജാബ്, മന്ത്രി ഈശ്വരപ്പയുമായി ബന്ധപ്പെട്ട വിവാദം, നിയമനത്തിലെ അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കത്തി നിൽക്കുന്ന ഘട്ടത്തിലാണ് അമിത് ഷായുടെ കർണാടക സന്ദർശനം എന്നതും ശ്രദ്ധയോടെയാണ് സംസ്ഥാന രാഷ്‌ട്രീയം ഉറ്റു നോക്കുന്നത്.

തിങ്കളാഴ്‌ച എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി നിരവധി നേതാക്കളുമായി കൂടികാഴ്‌ച നടത്തി. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് സമുദായ അംഗങ്ങളെയും ഷാ സന്ദർശിക്കും. 225 അംഗ നിയമസഭയിൽ 150 സീറ്റ് എങ്കിലും സ്വന്തമാക്കുക എന്നതാണ് സംസ്ഥാനത്ത് ബിജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം.

അതുകൊണ്ട് തന്നെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക മന്ത്രിസഭയിൽ ഗുജറാത്ത് പോലെയുള്ള അഴിച്ചുപണിക്കാണ് ഒരു വിഭാഗം വാദിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തുന്നതിലാണ് പാർട്ടിയുടെ ശക്തിയെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന്‍റെ പ്രസ്‌താവനയും കാബിനറ്റ് വിപുലീകരണ വാദങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ്.

ഗുജറാത്തിൽ മുഖ്യമന്ത്രിയെ ഉള്‍പ്പടെ മാറ്റി മന്ത്രിസഭ അഴിച്ചുപണി നടത്തിയത് പുതിയ മാറ്റങ്ങള്‍ മുൻനിർത്തിയാണെന്നും ബി.എൽ സന്തോഷ് പറഞ്ഞിരുന്നു. ബി.​എസ്. യെദ്യൂരപ്പ മുഖ്യമ​ന്ത്രി സ്ഥാനം ഒഴിയുകയും പകരം ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌ത് ഒരു വർഷം തികയും മുമ്പാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന പ്രതികരണങ്ങളോട് ബൊമ്മെ പ്രതികരിക്കാൻ തയാറായിട്ടില്ല.

Last Updated : May 3, 2022, 11:41 AM IST

ABOUT THE AUTHOR

...view details