ന്യൂഡല്‍ഹി:ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയം കേവലം രാഷ്‌ട്രീയ മുദ്രാവാക്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് അത് നടപ്പാക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് ഒരു രാഷ്‌ട്രീയ മുദ്രാവാക്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത് ഷാ (Amit Shah About J&K reorganization).
ഒരു രാജ്യത്തിന് എങ്ങനെ രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും രണ്ട് പതാകയും ഉണ്ടാകുമെന്നും അമിത് ഷാ ചോദിച്ചു. സൗഗത റോയ്‌യുടെ പരാമര്‍ശം ആക്ഷേപാര്‍ഹമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. അത് തീര്‍ത്തും തെറ്റാണ് (J&K reorganization).
പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തിരുത്തി. മറ്റുള്ളവരുടെ അംഗീകാരമോ വിയോജിപ്പോ പ്രശ്‌നമല്ലെന്നും രാജ്യം മുഴുവന്‍ ആഗ്രഹിച്ചതാണ് അതെന്നും അമിത് ഷാ പറഞ്ഞു. കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 ആര്‍ട്ടിക്കിള്‍ 35എ എന്നിവ റദ്ദാക്കിയതിനെ കുറിച്ചും കേന്ദ്ര മന്ത്രി സംസാരിച്ചു (Ek nishan, ek Pradhan, ek Samvidhan).
ഒരു രാജ്യത്തിന് ഒരു ചിഹ്നം, ഒരു തലവന്‍, ഒരു ഭരണഘടന എന്നത് ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തിന് ഒരു പ്രധാനമന്ത്രിയും ഒരു ഭരണഘടനയും വേണമെന്നത് 1950 മുതല്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു (TMC's Saugata Roy). 'ഏക് നിഷാൻ, ഏക് പ്രധാൻ, ഏക് സംവിധാൻ' എന്നത് ഒരു രാഷ്‌ട്രീയ മുദ്രാവാക്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗതന്‍ റോയ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി (Union Home Minister Amit Shah).