അൽവാർ (രാജസ്ഥാൻ):ഭാരത് ജോഡോ യാത്രക്കിടെ മുൻ കേന്ദ്രമന്ത്രി ഭൻവർ ജിതേന്ദ്ര സിങ് രാഹുൽ ഗാന്ധിയുടെ ഷൂ ലെയിസ് കെട്ടിക്കൊടുത്തുവെന്ന ആരോപണവുമായി ബിജെപി നേതാവും പാർട്ടി ഐടി സെൽ മേധാവിയുമായ അമിത് മാളവ്യ. ട്വിറ്ററിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അമിത് മാളവ്യയുടെ ആരോപണം. എന്നാൽ, ആരോപണം ഭൻവർ ജിതേന്ദ്ര സിങ് നിഷേധിച്ചു.
രാഹുൽ ഗാന്ധിയുടെ ഷൂ ലെയിസ് മുൻ കേന്ദ്രമന്ത്രി കെട്ടിക്കൊടുത്തുവെന്ന് അമിത് മാളവ്യ; മാനനഷ്‌ടക്കേസ് കൊടുക്കുമെന്ന് ഭൻവർ ജിതേന്ദ്ര സിങ് - രാഹുൽ ഗാന്ധി ഷൂ ലെയിസ്
ട്വീറ്റ് പൂർണമായും നുണയും അപകീർത്തികരവുമാണ്. ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും രാഹുൽ ജിയോട് മാപ്പ് പറയുകയും ചെയ്യുക. അല്ലെങ്കിൽ മാനനഷ്‌ടക്കേസ് കൊടുക്കുമെന്ന് മുൻ മന്ത്രി ഭൻവർ ജിതേന്ദ്ര സിങ് പറഞ്ഞു.
ആളുകളെ തെറ്റിദ്ധരിപ്പിക്കപ്പെടുത്തുന്ന രീതിയിൽ വീഡിയോ പങ്കുവച്ചതിന് മാളവ്യ ഒന്നുകിൽ മാപ്പ് പറയണം അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. മുൻ മന്ത്രി, രാഹുൽ ഗാന്ധിക്ക് അഭിമുഖമായി മുട്ടുകുത്തി ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ മറ്റൊന്നും വീഡിയോയിൽ വ്യക്തമല്ല. മുൻ കേന്ദ്രമന്ത്രി ഭൻവർ ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടാൻ മുട്ടുകുത്തി നിൽക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് മാളവ്യ വിഡിയോ പങ്കുവച്ചത്.
'ട്വീറ്റ് പൂർണമായും നുണയും അപകീർത്തികരവുമാണ്. എന്‍റെ ഷൂ ലെയിസ് അഴിഞ്ഞുകിടക്കുന്നത് രാഹുൽ ജി കാണിച്ചുതന്നു. ശേഷം, എന്‍റെ അഭ്യർഥനപ്രകാരം യാത്ര രാഹുൽ ജി നിർത്തി. തുടർന്ന് എന്‍റെ അഴിഞ്ഞുകിടന്ന ഷൂ ലെയിസ് ഞാൻ തന്നെ കെട്ടുകയായിരുന്നു. ഒന്നുകിൽ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും രാഹുൽ ജിയോട് മാപ്പ് പറയുകയും വേണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും'- ഭൻവർ ജിതേന്ദ്ര സിങ് ട്വിറ്ററിൽ കുറിച്ചു.