ഹൈദരാബാദ്: സുരക്ഷ ക്രമീകരണങ്ങളുടെ അവലോകന യോഗത്തിനിടെ ഹൈദരാബാദ് സ്വദേശിയായ ഇന്‍റലിജന്‍സ് ബ്യൂറോ അസിസ്റ്റന്‍റ് ഡയറക്‌ടര്‍ അമിരേഷ് കുമാര്‍ ഓഡിറ്റോറിയത്തിന്‍റെ സ്റ്റേജില്‍ നിന്നും വീണു മരിച്ചു. ബുധനാഴ്‌ച ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ചടങ്ങിൽ തെലങ്കാന പോലീസിന്‍റെ ഐബി, ഐഎസ്ഡബ്ല്യു (ഇന്റലിജൻസ് സെക്യൂരിറ്റി വിഭാഗം) സംഘവും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കാല്‍ തെന്നി വീണു; ഐ ബി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ അമിരേഷ് കുമാര്‍ അന്തരിച്ചു; മരണം അവലോകന യോഗത്തിനിടെ - Intelligence Bureau Assistant Director
ബുധനാഴ്‌ച ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ചടങ്ങിനിടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് കാല്‍ തെന്നി വേദിയില്‍ നിന്ന് വീണ് അമിരേഷ് കുമാര്‍ മരിച്ചത്
ഐ ബി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ അമിരേഷ് കുമാര്‍ അന്തരിച്ചു
ബിഹാര്‍ സ്വദേശിയായ അമിരേഷ് കുമാര്‍ ഓഡിറ്റോറിയത്തിലെ ഫോട്ടോകളെടുക്കുന്നതിനിടെ കാല്‍ തെന്നി വേദിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. തലയ്ക്കേറ്റ ആന്തരിക പരിക്കുകളാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇദ്ദേഹത്തിന്‍റെ മരണത്തില്‍ ഉപരാഷ്‌ട്രപതി അനുശോചനം രേഖപ്പെടുത്തി.
Last Updated : May 19, 2022, 3:51 PM IST