ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ രാജ്യത്ത് അലയടിക്കെ വേറിട്ട പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. സാരിയും സല്‍വാര്‍ കമ്മീസും ധരിക്കുന്നതിന് പകരം ജീന്‍സ് ധരിക്കാനാണ് , ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ മുന്‍ എംപി കൂടിയായ, ഉദിത് രാജ് സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
"എന്‍റെ കോടിക്കണക്കായ അനുയായികളോട് സാരിയും സര്‍വാറിനും പകരം ജീന്‍സ് ധരിക്കാന്‍ ആവശ്യപ്പെടുന്നു", ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദിത് രാജിന്‍റെ പ്രസ്താവന. ബിജെപിയില്‍ നിന്നും ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന വ്യക്തിയാണ് ഉദിത് രാജ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്
കര്‍ണാടകയിലെ ഉഡുപ്പിയിലെ ഗവണ്‍മെന്‍റ് പ്രീയൂണിവേഴ്സിറ്റി കോളജിലാണ് ഇപ്പോഴത്തെ ഹിജാബ് വിവാദത്തിന്‍റെ തുടക്കം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് പെണ്‍കുട്ടികളെ കോളജില്‍ നിന്ന് പുറത്താക്കിയതായിരുന്നു കാരണം. കര്‍ണാടകയിലെ മറ്റ് കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജബ് വിവാദം ആളിക്കത്തി.