കേരളം

kerala

ETV Bharat / bharat

അസം, മിസോറാം ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കാണും

അസം - മിസോറാം അതിർത്തിയിൽ ജൂലൈ 26ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഏഴ്‌ പൊലീസുകാരാണ് മരിച്ചത്.

Amid Assam-Mizoram border row  Union Home Secretary  അസം, മിസോറാം ചീഫ് സെക്രട്ടറി  അസം - മിസോറാം സംഘർഷം
അസം മിസോറാം സംഘർഷം

By

Published : Jul 28, 2021, 8:38 AM IST

ന്യൂഡൽഹി: മിസോറാം- അസം അതിർത്തി സംഘർഷത്തില്‍ ഇടപെടലുമായി കേന്ദ്ര സർക്കാർ. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇന്ന് കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ആഴ്‌ച അവസാനം വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം അജയ്‌ ഭല്ലയുമുണ്ടായിരുന്നു. മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ഷാ ചർച്ച നടത്തിയിരുന്നു.

ഏഴ് പൊലീസുകാർ മരിച്ചു

അസം - മിസോറാം അതിർത്തിയിൽ ജൂലൈ 26ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഏഴ്‌ പൊലീസുകാരാണ് മരിച്ചത്. ലൈലാപൂരിലെ അന്തർ സംസ്ഥാന അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രംഗം ശാന്തമാക്കാന്‍ ഇടപെട്ട അസം പൊലീസ് സേനയിലെ അംഗങ്ങള്‍ക്കാണ് ജീവഹാനിയുണ്ടായത്. 65 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

സംഘർഷ കാരണം

മിസോറാമിലെ ഐസ്വാള്‍, കോലാസിബ്, മാമിത് എന്നീ ജില്ലകള്‍ അസമിലെ കാചര്‍, ഹൈലാകന്‍ഡി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിച്ചതാണ് സംഘർഷങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ജൂണ്‍ മാസത്തിലും നുഴഞ്ഞുകയറ്റം ആരോപിച്ച് ഏറ്റുമുട്ടലുണ്ടായിരുന്നു.

മേഖലയില്‍ സംഘർഷത്തിന് കുറവ് വന്നിട്ടുണ്ട്. എങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സിആർപിഎഫ് ആറ് കമ്പനികളെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. തർക്ക പ്രദേശത്ത് നിന്ന് അസം പൊലീസ് പിന്മാറിയിട്ടുണ്ട്. എന്നാല്‍ മിസോറം പൊലീസ് മേഖലയില്‍ നിന്ന് പിന്മാറിയിട്ടില്ല.

നിലവിലെ സ്ഥിതി സമാധാനപരമാണെന്ന് സിആർ‌പി‌എഫ് ഡയറക്ടർ ജനറൽ കുൽ‌ദീപ് സിങ് പറഞ്ഞു. അതേസമയം, മിസോറാം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളുമായുള്ള അതിർത്തി തർക്കങ്ങൾ അസം കൈകാര്യം ചെയ്യുന്നുണ്ടെന്നും അന്തർ സംസ്ഥാന അതിർത്തി തർക്കങ്ങൾ സഹകരണത്തോടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് ആഭ്യന്തര മന്ത്രാലയം പാർലമെന്‍റില്‍ പറഞ്ഞു.

മേഖലയില്‍ അതിർത്തി തർക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം മറുപടി നൽകി.

also read:അസം - മിസോറാം സംഘർഷം; മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി

ABOUT THE AUTHOR

...view details