കേരളം

kerala

ETV Bharat / bharat

അമിത വേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് രോഗി ഉള്‍പ്പടെ നാലുപേര്‍ മരിച്ചു - ടോൾബൂത്ത് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ആംബുലൻസ് അപകടത്തില്‍ പെട്ടു

ആംബുലന്‍സിന് കടന്നുപോകാനായി ബാരിക്കേഡ് നീക്കുകയായിരുന്ന ബൂത്ത് ജീവനക്കാരിലൊരാളെ ഇടിച്ചു തെറിപ്പിച്ച് ആംബുലന്‍സ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു

On camera: Four killed after ambulance crashes into toll booth in Karnataka  Ambulances crashes in to toll booth at Karnataka cctv footage  Ambulances crashes in to toll booth at Karnataka  ambulance accident in karanataka  അമിത വേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് രോഗി ഉള്‍പ്പടെ നാലുപേര്‍ മരിച്ചു  ടോൾബൂത്ത് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ആംബുലൻസ് അപകടത്തില്‍ പെട്ടു  കര്‍ണാടകയില്‍ ആംബുലന്‍സ് ആപകടത്തില്‍ നാലു മരണം
അമിത വേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് രോഗി ഉള്‍പ്പടെ നാലുപേര്‍ മരിച്ചു

By

Published : Jul 20, 2022, 9:10 PM IST

ഷിരൂർ (കർണാടക): ടോൾബൂത്ത് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് നാലുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഷിരൂർ മേഖലയിലാണ് സംഭവം.

ടോൾ ബൂത്ത് ജീവനക്കാരനും രോഗിയും രണ്ട് അറ്റൻഡർമാരുമാണ് അപകടത്തില്‍ മരിച്ചത്. ടോൾ ബൂത്തിലെ സിസിടിവി കാമറയില്‍ അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ടോൾ ബൂത്ത് ജീവനക്കാർ ആംബുലൻസിന് കടന്നുപോകാനായി ബാരിക്കേഡുകൾ നീക്കുന്നത് വീഡിയോയിൽ കാണാം.

ടോൾബൂത്ത് കടക്കുന്നതിനിടെ ആംബുലൻസ് അപകടത്തില്‍ പെട്ടു

നിമിഷങ്ങൾക്കകം അതിവേഗത്തിൽ ആംബുലൻസ് കടന്നുവരുന്നു. ആംബുലന്‍സിന്‍റെ വേഗതയും മഴയുമാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. ബാരിക്കേഡ് നീക്കുകയായിരുന്ന ബൂത്ത് ജീവനക്കാരിലൊരാളെ ഇടിച്ചു തെറിപ്പിച്ച് ആംബുലന്‍സ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

For All Latest Updates

ABOUT THE AUTHOR

...view details