ചണ്ഡീഗഡ്: കൊവിഡ് രോഗിയെ ഗുരുഗ്രാമിൽ നിന്ന് ലുദിയാനയിൽ എത്തിക്കാനായി ആംബുലൻസ് ഡ്രൈവർ 1,20,000 രൂപ വാടക ആവശ്യപ്പെട്ടതായി ആരോപണം. രോഗിയുടെ ബന്ധുക്കൾ ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. ജില്ലാ ഭരണകൂടം നൽകിയ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ടെന്നും എന്നാൽ ആരും കോൾ എടുത്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ആംബുലൻസ് ഡ്രൈവർ 1,20,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം
ഗുരുഗ്രാമിൽ നിന്ന് ലുഥിയാനിയിലേക്ക് കൊവിഡ് രോഗിയെ എത്തിച്ചതിനുള്ള വാടകയായാണ് ഡ്രൈവർ 1,20,000 രൂപ ആവശ്യപ്പെട്ടത്.
ആംബുലൻസ് ഡ്രൈവർ 1,20,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം
കൊവിഡ് രോഗിയുടെ നില മോശമായതിനെ തുടർന്ന് ലുഥിയാനയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവെയാണ് ഈ കൊള്ള. സംഭവത്തിൽ ആംബുലൻസ് സർവീസ് പ്രൊവൈഡറും അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു. ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹരിയാനയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.
Read more: കൊവിഡ് രണ്ടാം തരംഗം; അങ്ങേയറ്റത്തെ നിരുത്തരവാദിത്വത്തിന്‍റെ ഫലം