മുംബൈ:രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി (ആംബർഗ്രിസ്) യുവാവ് മുംബൈയില്‍ പിടിയില്‍. മറൈൻ ഡ്രൈവ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വനം വകുപ്പുമായി ചേര്‍ന്ന് ഒബ്രോയ് ഹോട്ടലിലാണ് പൊലീസ് ബുധനാഴ്‌ച(20.07.2022) തെരച്ചില്‍ നടത്തിയത്.
രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് മുംബൈയില്‍ പിടിയില്‍ - രണ്ടര കോടിയുടെ തിമിംഗല ഛര്‍ദ്ദി പിടികൂടി
2.619 ഗ്രാം തൂക്കം വരുന്ന തിമിംഗല ഛര്‍ദിക്ക് ആഗോള മാര്‍ക്കറ്റില്‍ ഏകദേശം 2 കോടി 60 ലക്ഷം വില വരും. രഹസ്യ വിവരത്തെ തുടര്‍ന്ന് മുംബൈയിലെ ഒബ്രോയ് ഹോട്ടലില്‍ പൊലീസും വനം വകുപ്പും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.
![രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് മുംബൈയില്‍ പിടിയില്‍ Ambergris seized in Mumbai accused arrested Ambergris seized in Mumbai രണ്ടര കോടിയുടെ തിമിംഗല ഛര്‍ദ്ദി പിടികൂടി തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് മുംബൈയില്‍ പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15881916-270-15881916-1658380240523.jpg)
രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് മുംബൈയില്‍ പിടിയില്‍
മഹാരാഷ്‌ട്രയിലെ ദോപ്പോളി സ്വദേശിയായ 25 കാരനാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2.619 ഗ്രാം തൂക്കം വരുന്ന തിമിംഗല ഛര്‍ദിക്ക് ആഗോള മാര്‍ക്കറ്റില്‍ ഏകദേശം 2 കോടി 60 ലക്ഷം വില വരും. പ്രതിയെ ഫോർട്ട് കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Also Read: 2 കോടിയിലേറെ വിലവരുന്ന ആംബർഗ്രിസ് വില്‍ക്കാന്‍ ശ്രമം ; കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ പിടിയില്‍
Last Updated : Jul 21, 2022, 12:18 PM IST
TAGGED:
Ambergris seized in Mumbai