ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്‌കറിന്‍റെ നൂറ്റി മുപ്പതാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്‌മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ സഹായിച്ച ചോദ്യങ്ങൾ ഉന്നയിച്ച വ്യക്തിയാണ് അംബേദ്‌കറെന്നും രാഷ്‌ട്ര നിർമാണത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ച് ജന്മദിനത്തിൽ ഓർക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ചോദ്യങ്ങൾ ഉന്നയിച്ച വ്യക്തിത്വമാണ് അംബേദ്‌കറെന്ന് രാഹുല്‍ - രാഹുൽ ഗാന്ധി ട്വീറ്റ്
1891 ഏപ്രിൽ 14നായിരുന്നു ഡോ. ബി.ആർ അംബേദ്‌കറിന്‍റെ ജനനം.
ഡോ. ബി.ആർ അംബേദ്‌കറിനെ അനുസ്‌മരിച്ച് രാഹുൽ ഗാന്ധി
1891 ഏപ്രിൽ 14നായിരുന്നു ഡോ. ബി.ആർ അംബേദ്‌കറിന്‍റെ ജനനം. ഇന്ത്യൻ നിയമജ്ഞൻ, സാമ്പത്തിക വിദഗ്‌ധൻ, രാഷ്‌ട്രീയ പ്രവർത്തകൻ, സാമൂഹ്യ പരിഷ്‌കർത്താവ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ദലിതരോടുള്ള സാമൂഹിക വിവേചനത്തിനെതിരെയും സ്‌ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. 1956 ഡിസംബർ ആറിനാണ് അദ്ദേഹം അന്തരിച്ചത്. 1990ൽ പരമോന്നത പുരസ്കാരമായ ഭാരത് രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.