മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ആന്‍റിലിയ വസതിയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ ക്ലബ് ഉടമയെ എൻഐഎ ചോദ്യം ചെയ്തു. തെക്കൻ മുംബൈയിലെ ഹോട്ടലിൽ പ്രവർത്തിക്കുന്ന സോഷ്യൽ ക്ലബിൽ വെള്ളിയാഴ്ച ഏജൻസി തിരച്ചിൽ നടത്തിയിരുന്നു. സച്ചിൻ വാസെയുടെ കൂട്ടാളികളായ നരേഷ് ഗോർ, സസ്പെൻഡ് ചെയ്ത പൊലീസ് കോൺസ്റ്റബിൾ വിനായക് ഷിൻഡെ എന്നിവർക്ക് ക്ലബ് ഉടമയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആന്‍റിലിയ കേസ്; സോഷ്യൽ ക്ലബുടമയെ എൻഐഎ ചോദ്യം ചെയ്തു - സോഷ്യൽ ക്ലബുടമയെ എൻഐഎ ചോദ്യം ചെയ്തു
മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് ഇൻസ്പെക്ടർമാരായ റിയാസുദ്ദീൻ കാസി, പ്രകാശ് ഹൊവൽ എന്നിവരും വാസെയുടെ മുൻ സഹപ്രവർത്തകരും എൻഐഎയുടെ മുമ്പാകെ ഹാജരായി.
ആന്‍റിലിയ കേസ്
മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് ഇൻസ്പെക്ടർമാരായ റിയാസുദ്ദീൻ കാസി, പ്രകാശ് ഹൊവൽ എന്നിവരും വാസെയുടെ മുൻ സഹപ്രവർത്തകരും എൻഐഎയുടെ മുമ്പാകെ ഹാജരായി. എല്ലാവരെയും ഒന്നിലധികം തവണ ചോദ്യം ചെയ്തു. ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ കണ്ടെത്തിയത്.