മുംബൈ: അംബാനി ബോംബ് ഭീഷണിക്കേസും മൻസുഖ് ഹിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് ഇൻസ്‌പെക്‌ടർ സുനിൽ മാനെയെ അറസ്റ്റു ചെയ്‌തു. കേസുകളുമായി ബന്ധപ്പെട്ട് എൻഐഎ സുനിൽ മാനെയെ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കേസിൽ ഉദ്യോഗസ്ഥന്‍റെ പങ്ക് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
അംബാനി ബോംബ് ഭീഷണിക്കേസ്; ഒരു പൊലീസ് ഇൻസ്‌പെക്‌ടർ കൂടി അറസ്റ്റിൽ
കേസുമായി ബന്ധപ്പെട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സച്ചിൻ വാസെ, റിയാസ് കാസി എന്നിവരുൾപ്പെടെ നാല് ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്.
അംബാനി ബോംബ് ഭീഷണിക്കേസ്; പൊലീസ് ഇൻസ്‌പെക്‌ടർ കൂടി അറസ്റ്റിൽ
മാനെയെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യേഗസ്ഥരെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്‌തിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സച്ചിൻ വാസെ, റിയാസ് കാസി എന്നിവരുൾപ്പെടെ നാല് പേരാണ് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
Read more:സച്ചിൻ വാസെയുടെ സഹായി റിയാസ് ഖാസി ഏപ്രിൽ 16 വരെ എൻഐഎ കസ്റ്റഡിയിൽ