മുംബൈ: എസ്.യു.വി കേസും അനുബന്ധ കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള മുൻ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് ഓഫീസർ റിയാസ് ഖാസിയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. അഡീഷണൽ പൊലീസ് കമ്മിഷണര്‍ വീരേന്ദ്ര മിശ്രയാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഖാസിയെ സ്വകാര്യ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും എല്ലാ വെള്ളിയാഴ്ചയും ലോക്കല്‍ യൂണിറ്റിന് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. മുംബൈ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ സഹായിയായ റിയാസ് ഖാസിയെ കഴിഞ്ഞ ദിവസമാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ഏപ്രിൽ 16 വരെയാണ് കസ്റ്റഡി കാലാവധി.