ന്യൂഡൽഹി:സൗജന്യ വീഡിയോ സ്ട്രീമിങ് സേവനമായ 'മിനി ടിവി' ഇന്ത്യയിൽ ആരംഭിച്ച് ആമസോൺ. വെബ്-സീരീസ്, ടെക് ന്യൂസ്, ഭക്ഷണം, സൗന്ദര്യം, ഫാഷൻ തുടങ്ങിയ വിവിധയിനം പരിപാടികൾ 'മിനി ടിവി' വഴി കാണാൻ സാധിക്കും. ആമസോണിന്റെ ഷോപ്പിങ് അപ്ലിക്കേഷനിൽ സേവനം ലഭ്യമാകും. ഷോപ്പിങ് നടത്തുന്നതിനോടൊപ്പം ആളുകൾക്ക് സൗജന്യമായി വീഡിയോ കാണാനുള്ള അവസരം കൂടിയാണ് ഇപ്പോൾ ആമസോൺ ഒരുക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ സേവനം ലഭ്യമാണെങ്കിലും വരും മാസങ്ങളിൽ ഐഒഎസ് ആപ്ലിക്കേഷനിലേക്കും മൊബൈൽ വെബിലേക്കും വ്യാപിപ്പിക്കും. നിലവിൽ ആമസോണിന് രണ്ട് വീഡിയോ എന്റർടൈൻമെന്റാണ് രാജ്യത്തുള്ളത്. മിനി ടിവിയും പ്രൈം വീഡിയോയും. മിനി ടിവി സൗജന്യമാണ്. എന്നാൽ പ്രൈം വീഡിയോയ്ക്ക് ഒരു പ്രൈം സബ്സ്ക്രിപ്ഷൻ ആവശ്യമാണ്.
'മിനി ടിവി' ഇന്ത്യയിൽ ആരംഭിച്ച് ആമസോൺ - 'മിനി ടിവി' ഇന്ത്യയിൽ ആരംഭിച്ച് ആമസോൺ
സൗജന്യ വീഡിയോ സേവനമാണ് 'മിനി ടിവി'
Also Read:ഇന്ത്യയ്ക്ക് കൈത്താങ്ങായി ട്വിറ്ററും
കൂടാതെ ആമസോൺ ഒറിജിനലുകൾ, സിനിമകൾ, ടിവി ഷോകൾ എന്നിവ ഇംഗ്ലീഷിലും മറ്റ് ഒൻപത് ഇന്ത്യൻ ഭാഷകളിലും വാഗ്ദാനം ചെയ്യുന്നു. ടിവിഎഫ്, പോക്കറ്റ് ഏസസ് പോലുള്ള സ്റ്റുഡിയോകളിൽ നിന്നുള്ള കണ്ടന്റും മിനി ടിവിയിൽ ലഭ്യമാകും. ഹാസ്യനടന്മാരായ ആശിഷ് ചഞ്ചലാനി, അമിത് ഭദാന, ശ്രുതി അർജുൻ ആനന്ദ്, ഫാഷൻ- സൗന്ദര്യ വിദഗ്ധരായ സെജൽ കുമാർ, മാൽവിക സിറ്റ്ലാനി, ഭക്ഷണവുമായി ബന്ധപ്പെട്ട കണ്ടന്റ് കബിതാസ് കിച്ചനിൽ നിന്നും ഗോബിളിൽ നിന്നും ലഭിക്കും. കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ് ഫോമുകളായ ആയ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5 എന്നിവ ഉപയോക്തൃ എണ്ണത്തിൽ ഗണ്യമായ വളർച്ച നേടി. ഫ്ലിപ്കാർട്ടിലും 2019ൽ സമാനമായ ഒരു സേവനം ആരംഭിച്ചു. വീഡിയോ സ്ട്രീമിങ് സേവനമായ 'ഫ്ലിപ്കാർട്ട് വീഡിയോകളും ഏറെ പരസ്യ-പിന്തുണയുള്ളതാണ്. കൂടാതെ ഫ്ലിപ്കാർട്ടിന്റെ അപ്ലിക്കേഷനിൽ ഉപയോക്താക്കൾക്ക് സൗജന്യമായി വീഡിയോ ലഭ്യമാണ്.