കൊൽക്കത്ത: കേന്ദ്ര സർക്കാരിനെതിരെ അമർത്യ സെന്‍ നടത്തിയ വിമർശനം രാഷ്‌ട്രീയപരമെന്ന് ബംഗാള്‍ ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ. ലോകത്തിന് മുൻപിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എന്നാൽ അമർത്യ സെന്നിന് പ്രായമായെന്നും കൗൺസിലിംഗ് ആവശ്യമാണെന്നും പറയാൻ താൻ അഹങ്കാരിയല്ല. അദ്ദേഹത്തിന് നിർദേശങ്ങൾ നൽകാമെന്നും ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു.
അമർത്യ സെന്നിന്‍റെ വിമർശനം രാഷ്‌ട്രീയപരമെന്ന് ബിജെപി - അമർത്യ സെന്നിന്‍റെ വിമർശനം
വെള്ളിയാഴ്‌ച വൈകിട്ട് മുംബൈയിൽ ഒരു പരിപാടിയിലായിരുന്നു അമർത്യ സെന്നിന്‍റെ വിമർശനം.
അമർത്യ സെന്നിന്‍റെ വിമർശനം രാഷ്‌ട്രീയപരം
More Read:കേന്ദ്രത്തിനെതിരെ വിമർശനവുമായി അമർത്യ സെൻ
കേന്ദ്ര സർക്കാർ കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ എടുക്കുന്നതിന് പകരം ക്രെഡിറ്റിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് നൊബേൽ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്‌ധനുമായ അമർത്യ സെൻ വിമർശിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് മുംബൈയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷവും കൊവിഡ് മരണം 4,500 ലധികവും കടന്നതോടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.