ശാന്തിനികേതന്‍ (പശ്ചിമബംഗാള്‍) : ബംഗാള്‍ ഭരണകൂടത്തിന്‍റെ 'ബംഗ ബിഭൂഷണ്‍' പുരസ്‌കാരം നിരസിച്ച് നൊബേല്‍ സമ്മാനജേതാവും സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ അമര്‍ത്യ സെന്‍. വിദേശത്തുള്ള അദ്ദേഹം പുരസ്‌കാരം സ്വീകരിക്കാന്‍ എത്തില്ലെന്ന് കുടുംബമാണ് അറിയിച്ചത്. അവാര്‍ഡ് നിരസിക്കുന്നതിനുള്ള കാരണം അദ്ദേഹമോ കുടുംബമോ വ്യക്തമാക്കിയിട്ടില്ല.
'ബംഗ ബിഭൂഷണ്‍' സ്വീകരിക്കില്ല ; മമത സര്‍ക്കാരിനെ അറിയിച്ച് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍
വിവിധ മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ അംഗീകാരമാണ് ബംഗ ബിഭൂഷൺ സമ്മാൻ
നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിനെ ഈ വർഷം ബംഗ ബിഭൂഷൺ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാര്‍ കത്ത് വഴിയും അംഗീകാരം സ്വീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാല്‍ ബഹുമതി സ്വീകരിക്കില്ലെന്ന് അമര്‍ത്യ സെന്നിന്‍റെ കുടുംബം അവാര്‍ഡ് നിര്‍ണയ സമിതിയെ അറിയിക്കുകയായിരുന്നു.
ഈ വര്‍ഷം ബംഗാള്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് അനിന്ദ് ചാറ്റർജി, ബംഗാളിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളായ മോഹന്‍ ബഗാന്‍ എസി, ഈസ്‌റ്റ് ബംഗാള്‍, മൊഹമ്മദെന്‍ എസ് സി എന്നിവരെയാണ് ബംഗ ബിഭൂഷൺ നല്‍കി ആദരിക്കുന്നത്. വിവിധ മേഖലകളികളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെയും പ്രസ്ഥാനങ്ങളെയും ആദരിക്കുന്നതിനായാണ് ഈ അംഗീകാരം. 2011 ജൂലൈ 25 ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.