കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം : അമര്‍നാഥ് തീര്‍ഥാടനം റദ്ദാക്കി - അമര്‍നാഥ് തീര്‍ത്ഥാടന യാത്ര റദ്ദാക്കി വാര്‍ത്ത

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം പ്രതീകാത്മകമായി തീര്‍ഥാടന യാത്ര നടത്തുമെന്ന് ജമ്മു കശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ.

Amarnath Yatra cancelled news  covid amarnath yathra cancelled news  Amarnath Yatra latest news  amarnath yatra manoj sinha news  അമര്‍നാഥ് തീര്‍ത്ഥാടന യാത്ര വാര്‍ത്ത  അമര്‍നാഥ് തീര്‍ത്ഥാടന യാത്ര റദ്ദാക്കി വാര്‍ത്ത  കൊവിഡ് അമര്‍നാഥ് തീര്‍ത്ഥാടന യാത്ര റദ്ദാക്കി വാര്‍ത്ത
കൊവിഡ്: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടന യാത്ര റദ്ദാക്കി

By

Published : Jun 21, 2021, 8:28 PM IST

ശ്രീനഗര്‍: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടന യാത്ര റദ്ദാക്കി. ഇത്തവണ തീര്‍ഥാടനം പ്രതീകാത്മകമായി നടത്തുമെന്ന് ജമ്മു കശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇത് റദ്ദാക്കുന്നത്.

Also read: ചാർദാം യാത്ര; തീരുമാനം മുഖ്യമന്ത്രി തിരിച്ചെത്തിയതിന് ശേഷം

അമർനാഥ് ക്ഷേത്ര ബോര്‍ഡ് അംഗങ്ങളുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വെര്‍ച്വലായി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം ഒരുക്കുമെന്ന് മനോജ് സിന്‍ഹ പറഞ്ഞു.

രാവിലെയും വൈകീട്ടും ആരതിക്കുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാരമ്പര്യ വിധിയ്ക്ക് അനുസരിച്ച് ക്ഷേത്രത്തില്‍ എല്ലാ ആചാരങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details