ന്യൂഡൽഹി:കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. പഞ്ചാബ് വികാസ് പാർട്ടിയെന്നാകും പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേരെന്നാണ് ക്യാപ്റ്റനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തന്നോട് അടുപ്പമുള്ള നേതാക്കളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും സിദ്ദു വിരുദ്ധ പക്ഷത്തെ പാർട്ടിയിൽ ഉൾക്കൊള്ളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നവജോത് സിങ് സിദ്ദുവിനെ പരാജയപ്പെടുത്തുകയെന്നതാണ് തന്‍റെ ആദ്യ ലക്ഷ്യമെന്ന് അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ സിദ്ദുവിനെ പരാജയപ്പെടുത്തുകയെന്നതാകും സിങ്ങിന്‍റെ പ്രഥമ പരിഗണന. പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കളുമായും ചെറിയ കക്ഷി പാർട്ടികളുമായും അമരീന്ദർ സിങ് ചർച്ച നടത്തും.