കേരളം

kerala

ETV Bharat / bharat

അനുനയ നീക്കവുമായി റാവത്ത്; പഞ്ചാബ് കോൺഗ്രസില്‍ കലഹമൊഴിയുന്നു

ഹരീഷ് റാവത്തുമായുള്ള കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നുവെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവ് രവീൻ തുക്രാൽ അറിയിച്ചു. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ എന്ത് തീരുമാനവും സ്വാഗതാർഹമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

Punjab  Harish Rawat  Captain Amarinder Singh  Punjab political crisis  Amarinder Singh  Harish Rawat  Harish Rawat news  Congress chief Soniya gandhi  Congress chief  Soniya gandhi  അമരീന്ദർ സിങ്  അമരീന്ദർ സിങ് വാർത്ത  ഹരീഷ് റാവത്ത്  ഹരീഷ് റാവത്ത് വാർത്ത  സോണിയ ഗാന്ധി  പഞ്ചാബ്  പഞ്ചാബ് വാർത്ത  പഞ്ചാബ് കോൺഗ്രസ് വാർത്ത  പഞ്ചാബ് കോൺഗ്രസ്  പഞ്ചാബ് കോൺഗ്രസ് സംഘർഷം  പഞ്ചാബ് കോൺഗ്രസ് സംഘർഷം വാർത്ത
ഹൈക്കമാന്‍റ് തീരുമാനം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്

By

Published : Jul 17, 2021, 7:09 PM IST

ഛണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് സൂചന. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് പാർട്ടിയിലെ കലഹം അവസാനിക്കുന്നത്. പ്രശ്‌നം പരിഹരിക്കാൻ ഹൈക്കമാന്‍ഡ് എടുക്കുന്ന എന്ത് തീരുമാനവും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉറപ്പ് നൽകിയതായി റാവത്ത് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിയിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹരീഷ് റാവത്തുമായുള്ള കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നുവെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവ് രവീൻ തുക്രാൽ അറിയിച്ചു. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ എന്ത് തീരുമാനവും സ്വാഗതാർഹമാണെന്ന് അദ്ദേഹം ആവർത്തിച്ചു. സുനിൽ ജഖാറിന് പകരം പിസിസി മേധാവിയായി പാർട്ടി നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ നിയമിക്കാൻ സാധ്യതയുണ്ടെന്ന് അമരീന്ദർ സിങ് സോണിയ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെയാണ് റാവത്തിന്‍റെ സന്ദർശനം.

READ MORE:ഹരീഷ് റാവത്ത് ചണ്ഡിഗഢിലെത്തി; അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിക്കുള്ളിലെ സംഘർഷം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം നടത്തിവരികയാണ്. പ്രശ്‌നപരിഹാരത്തിനായുള്ള നിർദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് വെള്ളിയാഴ്ച സോണിയ ഗാന്ധിയെ സന്ദർശിച്ച് റാവത്ത് സമർപ്പിച്ചിരുന്നു. അതേസമയം പഞ്ച്കുളയിൽ വച്ച് നവ്ജ്യോത് സിങ് സിദ്ദുവും സുനിൽ ജഖാറും തമ്മിൽ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തി.

ABOUT THE AUTHOR

...view details