തെന്നിന്ത്യന്‍ താരം അമല പോള്‍ (Amala Paul) വിവാഹിതയായി (Amala Paul wedding). സുഹൃത്ത് ജഗത് ദേശായിയാണ് അമലയുടെ വരന്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം (Amala Paul marries Jagat Desai).
അമലയും ജഗതും ചേര്‍ന്നാണ് തങ്ങളുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും ഇരുവരും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വളരെ ലളിതമായിരുന്നു ഇരുവരുടെയും വിവാഹം എന്നാണ് വിവാഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന (Amala Paul shared her wedding pictures).
'ഞങ്ങള്‍ ഒന്നിച്ചതിന്‍റെ ആഘോഷം. ഞാന്‍ എന്‍റെ ഉത്തമ പുരുഷനെ വിവാഹം ചെയ്‌തു... നിങ്ങളുടെ സ്നേഹവും അനുഗ്രഹവും തേടുന്നു' -ഇപ്രകാരം കുറിച്ചു കൊണ്ടാണ് അമല പോള്‍ ഇന്‍സ്‌റ്റഗ്രാമില്‍ തന്‍റെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത് (Amala Paul wedding post).
'രണ്ട് ആത്മാക്കൾ, ഒരു വിധി, ഈ ജീവിതകാലം മുഴുവൻ എന്‍റെ ഉത്തമയായ സ്‌ത്രീയുടെ കൈ കോർത്ത് നടക്കും' -ഇപ്രകാരം കുറിച്ചു കൊണ്ടാണ് ജഗദ് ദേശായി വിവാഹ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ജഗദിന്‍റെ ഈ പോസ്‌റ്റ് അമലയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ലാവണ്ടര്‍ നിറമുള്ള ലഹങ്കയായിരുന്നു അമലയുടെ വിവാഹ വസ്‌ത്രം. അതേസമയം ലാവണ്ടറും ക്രീമും കലര്‍ന്ന ഷെര്‍വാണി ആയിരുന്നു ജഗതിന്‍റെ വേഷം (Amala Paul wedding dress). ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നോര്‍ത്ത് ഗോവയിലെ ഒരു ആഢംബര ഹോം സ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി പ്രവര്‍ത്തിക്കുകയാണ് ജഗദ് ദേശായി.