ആലപ്പുഴ: ഉത്തർപ്രദേശില്‍ യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എ.എം ആരിഫ് എം.പി കത്തയച്ചു. ജയിലിൽ കഴിയവേ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കാപ്പനെ മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് എ.എം ആരിഫും യോഗിക്ക് കത്തയച്ചു
ജയിലിൽ കഴിയവേ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് സിദ്ദീഖ് കാപ്പനെ മഥുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സിദ്ധിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് എ.എം ആരിഫ് എം.പി
ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷനും എം.പി കത്ത് അയച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സിദ്ദീഖ് കാപ്പന് അടിസ്ഥാന സൗകര്യം പോലും ആശുപത്രിയിൽ ലഭ്യമല്ല എന്ന കുടുംബത്തിന്‍റെ പരാതി അത്യന്തം ഗൗരവകരമാണ്. അടിയന്തര ചികിത്സ ലഭ്യമാക്കാൻ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.