ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവും ആയ അൽഫോണ്‍സ് കണ്ണന്താനം. ഇതിലും മികച്ച പ്രകടനം കാഴ്‌ച വെക്കാമായിരുന്നു എന്നും കണ്ണന്താനം ഡൽഹിയിൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ചു: അൽഫോൺസ് കണ്ണന്താനം - അൽഫോൺസ് കണ്ണന്താനം
ഇതിലും മികച്ച പ്രകടനം ബിജെപിക്ക് കാഴ്‌ച വെക്കാമായിരുന്നു എന്നും കണ്ണന്താനം ഡൽഹിയിൽ പറഞ്ഞു.
![തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ചു: അൽഫോൺസ് കണ്ണന്താനം alphons kannanthanam about kerala election തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി അൽഫോൺസ് കണ്ണന്താനം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9911788-711-9911788-1608206079491.jpg)
തെരഞ്ഞെടുപ്പ് ഫലത്തിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനായി. തിരുവനന്തപുരത്ത് ഉൾപ്പടെ കോണ്‍ഗ്രസുകാർ കമ്മ്യൂണിസ്റ്റിനെ സഹായിച്ചു. കാരണം ബിജെപി മുന്നേറുമെന്ന് അവർക്ക് നല്ല ബോധ്യം ഉണ്ടായിരുന്നെന്നും കണ്ണന്താനം പറഞ്ഞു. ഗ്രാമ പഞ്ചായത്തിൽ ഞങ്ങൾക്ക് 1,182 സീറ്റുകൾ നേടി. 23 ഗ്രാമ പഞ്ചായത്തുകളിൽ അധികാരം ഉറപ്പിച്ചു. 50 ഗ്രാമ പഞ്ചായത്തുകളിൽ വിജയിച്ച പാർട്ടിയുമായി നേരിയ വ്യത്യാസം മാത്രമെ സീറ്റ് നിലയിൽ ഉള്ളു. അതിൽ ചിലതിൽ ഭരണത്തിലെത്താനും സാധ്യതയുണ്ട്. മുനിസിപ്പാലിറ്റിയിലും കോർപറേഷനുകളിലും വൻ മുന്നേറ്റം ഉണ്ടാക്കാനായെന്നും കണ്ണന്താനം പറഞ്ഞു.