കേരളം

kerala

ETV Bharat / bharat

Allu Arjun's Kabhi Apne Kabhi Sapne : കഭി അപ്‌നെ കഭി സപ്‌നെ ; 13 വര്‍ഷങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുനും കൃഷും

Allu Arjun collaboration with Krish Jagarlamudi : കൃഷ് ജഗർലമുടിയുമായി സഹകരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ച് അല്ലു അര്‍ജുന്‍

By ETV Bharat Kerala Team

Published : Sep 29, 2023, 9:38 PM IST

Allu Arjun Krish Jagarlamudi film  Allu Arjun collaboration with Krish Jagarlamudi  Allu Arjun  Krish Jagarlamudi  Allu Arjun upcoming hindi film  Kabhi Apne Kabhi Sapne  Allu Arjun upcoming films  അല്ലു അര്‍ജുന്‍  കഭി അപ്‌നെ കഭി സപ്‌നെ  കഭി അപ്‌നെ കഭി സപ്‌നെ പോസ്‌റ്റര്‍
Allu Arjun shares official poster

തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുനും (Allu Arjun) സംവിധായകന്‍ കൃഷ് ജഗര്‍ലമുടിയും (Krish Jagarlamudi) ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഇരുവരും ചേരുന്ന സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. 'കഭി അപ്‌നെ കഭി സപ്‌നെ' (Kabhi Apne Kabhi Sapne) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അല്ലു അര്‍ജുനാണ് തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത് (Allu Arjun's Kabhi Apne Kabhi Sapne).

ഇതോടെ ആരാധകരും ആവേശത്തിലാണ്. ഒരിക്കല്‍ കൂടി അല്ലു അര്‍ജുന്‍ - കൃഷ് ജഗര്‍ലമുടി (Allu Arjun and Krish Jagarlamudi) കോമ്പോ ബിഗ്‌ സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്ലു അര്‍ജുനും കൃഷ് ജഗര്‍ലമുടിയും ഒന്നിക്കുന്നത്. നേരത്തെ 2010ല്‍ 'വേടം' (Vedam) എന്ന തെലുഗു ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു.

കഭി അപ്‌നെ കഭി സപ്‌നെ പോസ്‌റ്റര്‍

Also Read:Allu Arjun Nelson Dilipkumar Pan India Film: ജയിലർ തരംഗത്തിന് പിന്നാലെ വിജയം കൊയ്യാൻ നെൽസൺ എത്തുന്നത് അല്ലു അർജുനൊപ്പം; അണിയറയിൽ പുതിയ ചിത്രം

ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയും അല്ലു അര്‍ജുന്‍റെ പുതിയ സിനിമയുടെ അപ്‌ഡേറ്റ് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരുന്നു. 'ഞങ്ങൾ എല്ലാവരും പുഷ്‌പ 2ന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാൽ എന്താണ് ആ സർപ്രൈസ് ? ഇത് യഥാർഥമാണോ? അല്ലു അര്‍ജുന്‍ - സംവിധായകന്‍ കൃഷ് കോമ്പോ ഒന്നിക്കുമോ? - രമേഷ് ബാല ട്വീറ്റ് ചെയ്‌തിരുന്നു. 'കഭി അപ്‌നെ കഭി സപ്‌നെ'യുടെ പോസ്‌റ്ററിനൊപ്പമാണ് രമേഷ് ബാലയുടെ കുറിപ്പ്.

അതേസമയം 'കഭി അപ്‌നെ കഭി സപ്‌നെ' ഒരു മുഴുനീള ചിത്രമല്ലെന്നും മറിച്ച് ഒരു ചെറിയ പ്രൊജക്‌ട് ആണെന്നുമാണ് സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. 'കഭി അപ്‌നെ കഭി സപ്‌നെ'യെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് സൂചന.

Also Read:Atlee Confirms Conversations With Allu Arjun 'ജവാനേക്കാള്‍ വലുത്'; അല്ലു അര്‍ജുനുമായുള്ള സ്വപ്‌ന സിനിമയെ കുറിച്ച് അറ്റ്‌ലി

അതേസമയം അല്ലു അർജുന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'പുഷ്‌പ 2: ദി റൂൾ' (Pushpa 2 The Rule). സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ഭാഗത്തിലെന്ന പോലെ രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ പ്രതിനായകന്‍റെ വേഷത്തിലും എത്തുന്നുണ്ട്. മൈത്രി മുവി മേക്കേഴ്‌സ് നിർമിക്കുന്ന ചിത്രം അടുത്ത വർഷം സ്വാതന്ത്ര്യ ദിന റിലീസായാണ് തിയേറ്ററുകളില്‍ എത്തുക.

Also Read:Singham 3 vs Pushpa 2: സിങ്കം 3 - പുഷ്‌പ 2 റിലീസ് ക്ലാഷ്‌; അല്ലു അര്‍ജുന്‍റെ തീരുമാനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് അജയ് ദേവ്ഗണ്‍

ABOUT THE AUTHOR

...view details