കേരളം

kerala

ETV Bharat / bharat

Pushpa 2 first look | റിലീസ് മുമ്പേ പുഷ്‌പ തരംഗം; പുതിയ റെക്കോഡുമായി ഫസ്‌റ്റ് ലുക്ക് പുറത്ത് - പുഷ്‌പ

ഇന്‍സ്‌റ്റഗ്രാമില്‍ ഒരു ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്ററിന് ഏഴ് ദശലക്ഷം ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി പുഷ്‌പ 2

Pushpa 2 The Rule  Pushpa 2  Pushpa  Allu Arjun starrer Pushpa 2  Allu Arjun  Pushpa 2 The Rule first look mints 7 million likes  റിലീസ് മുമ്പേ പുഷ്‌പ തരംഗം  പുഷ്‌പ തരംഗം  പുഷ്‌പ 2  പുതിയ റെക്കോര്‍ഡുമായി പുഷ്‌പ 2 ഫസ്‌റ്റ് ലുക്ക്  പുഷ്‌പ 2 ഫസ്‌റ്റ് ലുക്ക്  പുഷ്‌പ  അല്ലു അര്‍ജുന്‍
റിലീസ് മുമ്പേ പുഷ്‌പ തരംഗം; പുതിയ റെക്കോര്‍ഡുമായി പുഷ്‌പ 2 ഫസ്‌റ്റ് ലുക്ക്

By

Published : Aug 13, 2023, 7:14 PM IST

തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റേതായി (Allu Arjun) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുഷ്‌പ 2 ദ റൂൾ' (Pushpa 2 The Rule). ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Pushpa 2 The Rule first look) വീണ്ടും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. അല്ലു അര്‍ജുന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് 'പുഷ്‌പ 2' ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രം റെക്കോഡുകള്‍ സൃഷ്‌ടിച്ചിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാമില്‍ അല്ലു അര്‍ജുന്‍ പങ്കുവച്ച 'പുഷ്‌പ'യുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററിന് ഏഴ് ദശലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിരിക്കുകയാണ്. ഇതോടെ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്ററിന് ഏഴ് ദശലക്ഷം ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്‌പ 2'.

വളരെ വ്യത്യസ്‌തമാര്‍ന്ന ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ പോസ്‌റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേല ചുറ്റി ദേഹമാസകലം സ്വർണാഭരണങ്ങളും, നാരങ്ങാമാലയും ധരിച്ച് പെണ്‍ വേഷത്തിലാണ് പോസ്‌റ്ററില്‍ താരത്തെ ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. ഇതുകൂടാതെ കയ്യില്‍ ഒരു കൈതോക്കും അല്ലു അര്‍ജുന്‍ പിടിച്ചിട്ടുണ്ട്.

ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. അല്ലു അര്‍ജുന്‍റെ ഇത്രയും തീവ്രമായ ലുക്ക്, ആരാധകരെ ആവേശത്തിലാഴ്‌ത്തി. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഫസ്‌റ്റ്‌ ലുക്കിന് കമന്‍റുകള്‍ ചെയ്‌തിരുന്നു. 'ഇത് ഞങ്ങളുടെ വേട്ടയുടെ തുടക്കം മാത്രമാണ്!' - എന്നാണ് ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയ വേളയില്‍ രശ്‌മിക മന്ദാന കുറിച്ചത്.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 'പുഷ്‌പ ദ റൈസി'ന് ശേഷം സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ആദ്യ ഭാഗമായ 'പുഷ്‌പ ദ റൈസി'ലേത് പോലെ രണ്ടാം ഭാഗത്തിലും ടൈറ്റില്‍ റോളിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇൻസ്‌പെക്‌ടർ ഭൻവർ സിങ് ഷെഖാവത്തായി ഫഹദ് ഫാസിലും എത്തും. പുഷ്‌പയും ഭന്‍വര്‍ സിങ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തില്‍ ഹൈലൈറ്റാകുന്നത്. രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലുവിന്‍റെ നായികയായി എത്തുന്നത്.

കൂടാതെ റാവു രമേഷ്, ധനുഞ്ജയ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. മിറോസ്ലാവ് കുബ ബ്രോസെക്ക് ഛായാഗ്രഹണവും കാർത്തിക ശ്രീനിവാസ് എഡിറ്റിങും നിര്‍വഹിക്കും.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് സിനിമയുടെ നിര്‍മാണം. സുകുമാർ ആണ് സിനിമയുടെ സംവിധാനം. 'പുഷ്‌പ' ഫ്രാഞ്ചസിയിലെ ആദ്യ ഭാഗം 'പുഷ്‌പ: ദി റൈസ്' ബോക്‌സ്‌ ഓഫിസിൽ വലിയ ചലനം സൃഷ്‌ടിച്ചിരുന്നു. ചിത്രം മാത്രമല്ല, സിനിമയിലെ സംഭാഷണങ്ങൾ, ഗാനങ്ങള്‍ എന്നിവയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു പവർ പാക്ക്ഡ് പെർഫോമൻസുമായി രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുന്‍ തിരികെ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read:ഞെട്ടിക്കാൻ അവൻ വരുന്നു, ഭൻവർ സിങ് ഷെഖാവത്ത് ; ഫസ്റ്റ് ലുക്കെത്തി, ഫഹദിന് പിറന്നാൾ സമ്മാനം

ABOUT THE AUTHOR

...view details