തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ ഹൃദയഹാരിയായ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് (Allu Arjun selfie video). വീട്ടു ജോലിക്കാരിയുടെ ലക്ഷ്യം സാധ്യമാക്കാനുള്ളതാണ് അല്ലു അര്‍ജുന്‍റെ ഈ വീഡിയോ. വീട്ടു ജോലിക്കാരിക്കൊപ്പമുള്ള അല്ലുവിന്‍റെ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുകയാണ് (Allu Arjun selfie video viral with fan girl).
വീട്ടു ജോലിക്കാരിയുടെ ഇൻസ്‌റ്റഗ്രാം ചാനലിന് ഫോളോവേഴ്‌സും ലൈക്കും കൂട്ടാന്‍ പെണ്‍കുട്ടിയെ സഹായിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍ (Allu Arjun with house maid). 'ഈ വീഡിയോ റെക്കോർഡ് ചെയ്‌ത് ഇൻസ്‌റ്റഗ്രാമില്‍ ഇട്ടാല്‍ നിനക്ക് കൂടുതൽ ഫോളോവേഴ്‌സിനെ കിട്ടുമെങ്കിൽ കിട്ടട്ടെ' എന്ന് പറഞ്ഞ് കൊണ്ടാണ് അല്ലു അർജുൻ വീഡിയോ ആരംഭിക്കുന്നത് (Allu Arjun viral video with house maid).
ഇപ്പോൾ അവള്‍ക്ക് എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് പെണ്‍കുട്ടിയോട് താരം ചോദിക്കുന്നു. 13,000 എന്ന് പെൺകുട്ടി ഉത്തരം നൽകുകയും ചെയ്യുന്നു. ഇനി എത്ര ഫോളോവേഴ്‌സ് വേണമെന്ന് താരം പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍ 30,000 ഫോളോവേഴ്‌സ് വേണമെന്ന് പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചു.
ഈ വീഡിയോ പങ്കുവച്ചാൽ 30,000 ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നു. ഇതിന് മറുപടിയായി പെണ്‍കുട്ടി പറഞ്ഞത്, ഉറപ്പായും കിട്ടും സര്‍ എന്നാണ്. ശെരി, നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു അർജുനും പറയുന്നതോട് കൂടി വീഡിയോ അവസാനിക്കുന്നു.