കേരളം

kerala

ETV Bharat / bharat

'ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവന്‍ '; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ആരാധകരെ നേരില്‍ കണ്ട് അല്ലു അര്‍ജുന്‍ - ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവനാണ്

തന്‍റെ വസതിക്ക് മുന്നിലെത്തിയ ജനസാഗരത്തെ അല്ലു അര്‍ജുന്‍ നിരാശരാക്കിയില്ല. മകൾ അല്ലു അർഹയ്ക്കും മകൻ അല്ലു അയനും ഒപ്പമാണ് താരം ആരാധകരെ അഭിസംബോധന ചെയ്‌തത്

Allu Arjun dedicates heartfelt post to fans  Allu Arjun dedicates heartfelt post  Allu Arjun  fans for immense birthday love  ആരാധകരെ നേരില്‍ കണ്ട് അല്ലു അര്‍ജുന്‍  അല്ലു അര്‍ജുന്‍  ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി അല്ലു അര്‍ജുന്‍  ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവനാണ്  അല്ലു അര്‍ജുന്‍റെ ജന്മദിനം
ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ആരാധകരെ നേരില്‍ കണ്ട് അല്ലു അര്‍ജുന്‍

By

Published : Apr 9, 2023, 2:58 PM IST

Allu Arjun dedicates heartfelt post to fans: അല്ലു അര്‍ജുന്‍റെ ജന്മദിനമായിരുന്നു ഏപ്രിൽ 8. താരത്തിന്‍റെ 41ാം ജന്മദിനം. പിറന്നാളില്‍ പുഷ്‌പ താരത്തിന് സോഷ്യൽ മീഡിയയിൽ എല്ലാ കോണുകളിൽ നിന്നും ആശംസാ പ്രവാഹമായിരുന്നു ലഭിച്ചിരുന്നത്. അതേസമയം അല്ലു അര്‍ജുന്‍റെ വിശ്വസ്‌തരായ ആരാധകർ താരത്തെ നേരിട്ട് കാണുമെന്ന് ഉറപ്പിച്ച് നടന്‍റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു.

ആരാധകരുടെ അളവറ്റ സ്നേഹത്തിന് താരം എല്ലാവരോടും നന്ദി അറിയിച്ചു. ആരാധകര്‍ക്ക് ഹൃദയംഗമമായ നന്ദി പറഞ്ഞ് അല്ലു അര്‍ജുന്‍ ഞായറാഴ്‌ച തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് പങ്കിട്ടു.

Allu Arjun shared a heartfelt gratitude post on social media: ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു ചിത്രം അല്ലു അര്‍ജുന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ഒപ്പം ഒരു കുറിപ്പും. 'എല്ലാവർക്കും നന്ദി. എല്ലായിടത്തുമുള്ള എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവനാണ്. വിനയാന്വിതനാണ്. എന്നേക്കും കൃതജ്ഞത…' -അല്ലു അര്‍ജുന്‍ കുറിച്ചു. 20.7 മില്യൺ ഫോളോവേഴ്‌സ് ആണ് അല്ലു അര്‍ജുന് ഇന്‍സ്‌റ്റഗ്രാമില്‍ ഉള്ളത്.

Also Read:'നിങ്ങളെ പോലെ എന്നെ പ്രചോദിപ്പിക്കുന്നവർ കുറവാണ്'; സാരി ഉടുത്ത അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത

ശനിയാഴ്‌ച അല്ലു അർജുന്‍റെ വീട്ടിലേയ്‌ക്ക് ആരാധകര്‍ ഒഴുകിയെത്തി. തന്‍റെ വസതിക്ക് മുന്നിലെത്തിയ ജനസാഗരത്തെ അല്ലു അര്‍ജുന്‍ നിരാശരാക്കിയില്ല. മകൾ അല്ലു അർഹയ്ക്കും മകൻ അല്ലു അയനും ഒപ്പമാണ് താരം ആരാധകരെ അഭിസംബോധന ചെയ്‌തത്. നഗരത്തിലെ ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ ജനസാഗരത്തിന് നേരെ അല്ലു അര്‍ജുന്‍ കൈവീശി കാണിക്കുമ്പോൾ വെള്ള ട്രൗസറും കറുത്ത ടി ഷർട്ടുമായിരുന്നു താരം ധരിച്ചിരുന്നത്.

അതേസമയം അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍, പുഷ്‌പ ദി റൂളിന്‍റെ നിർമ്മാതാക്കൾ അല്ലു അർജുൻ ആരാധകർക്ക് ആഘോഷിക്കാൻ മതിയായ കാരണങ്ങൾ നൽകിയിരുന്നു. ഏറെ കാത്തിരുന്ന പുഷ്‌പയുടെ തുടർഭാഗത്തിന്‍റെ ടീസർ റിലീസ് ചെയ്‌തതിന് പിന്നാലെ സാരി ധരിച്ച താരത്തിന്‍റെ ആകർഷകമായ പോസ്‌റ്ററും പുറത്തുവിട്ടിരുന്നു.

ഏപ്രിൽ 8 പുഷ്‌പ 2ന്‍റെ അപ്‌ഡേറ്റിനായി കാത്തിരുന്ന ആരാധകര്‍ക്ക് സന്തോഷമായി. സുകുമാർ സംവിധാനം ചെയ്‌ത ചിത്രം കഴിഞ്ഞ ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തിയത്. അതേസമയം പുഷ്‌പ ദി റൂളിന്‍റെ റിലീസ് തീയതി ഇനിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Also Read: പുഷ്‌പയുടെ ഭരണം തുടങ്ങി, പെണ്‍ വേഷത്തില്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

'പുഷ്‌പ' ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗം 'പുഷ്‌പ: ദി റൈസ്' ബോക്‌സ്‌ ഓഫിസിൽ വലിയ രീതിയില്‍ ചലനം സൃഷ്‌ടിച്ചിരുന്നു. സിനിമയിലെ സംഭാഷണങ്ങൾ ഉള്‍പ്പടെ ഗാനങ്ങള്‍ വരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു പവർ പാക്ക്ഡ് പെർഫോമൻസുമായാണ് താരം തിരികെ എത്തുന്നത്. ഗ്ലോബൽ ഇന്ത്യൻ സിനിമയുടെ അർഥം പുനർനിർവചിക്കാനായുള്ള ഒരുക്കത്തിലാണ് 'പുഷ്‌പ 2 ദ റൂൾ'.

ABOUT THE AUTHOR

...view details