ചരിത്രം കുറിച്ച് തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ (Allu Arjun). ത്രെഡ്‌സില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി താരം. മാർക്ക് സക്കർബർഗ് പുതുതായി ലോഞ്ച് ചെയ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സില്‍ ചേർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കാൻ അല്ലു അര്‍ജുന് കഴിഞ്ഞു.
ഇതോടെ ഈ പ്ലാറ്റ്‌ഫോമിൽ ഇത്രയും ഫോളോവേഴ്‌സിനെ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരവുമായി. ഒരാഴ്‌ച മുമ്പ്, താരം തന്‍റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ത്രെഡ്‌സിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ലൈക്കുകളും കമന്‍റുകളുമായി ആരാധകരെത്തി.
ലോകമെമ്പാടും ആരാധകരുള്ള താരമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ല താരം. എന്നാല്‍ തന്‍റെ വ്യക്തിപരവും തൊഴിൽപരവുമായ വിശേഷങ്ങള്‍ താരം ചിലപ്പോഴൊക്കെ പങ്കുവയ്‌ക്കാറുണ്ട്.
അതേസമയം തന്‍റെ ആരാധകരുമായി നല്ല ബന്ധം പുലര്‍ത്തുന്ന താരമാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്‍റെ ഈ ആത്മാർഥ ബന്ധം ആരാധകവൃന്ദം വലുതാകാന്‍ കാരണമായി.
Also Read:'ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവന്‍ '; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ആരാധകരെ നേരില്‍ കണ്ട് അല്ലു അര്‍ജുന്‍
അടുത്തിടെ താരം ഇന്‍സ്‌റ്റഗ്രാമിലും പുതിയ നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ചോടെ താരം ഇൻസ്‌റ്റഗ്രാമില്‍ 20 മില്യൺ ഫോളോവേഴ്‌സിനെ നേടി. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ താരമായും അല്ലു അർജുൻ മാറി.
ഇന്ത്യയ്‌ക്കകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, പുറത്തേയ്‌ക്കും ഈ 41 കാരന്‍റെ ജനപ്രീതി വ്യാപിച്ച് കിടക്കുന്നു. മറ്റ് രാജ്യങ്ങളില്‍ പോലും അല്ലു അര്‍ജുന് വലിയ ആരാധകവൃന്ദമുണ്ട്.
'പുഷ്‌പ: ദ റൈസ്'എന്ന ബ്ലോക്ക്ബസ്‌റ്റർ ഹിറ്റായിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. തകർപ്പൻ പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ താരം തന്‍റെ അഭിനയ മികവ് തെളിയിച്ചു. പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ അല്ലു അര്‍ജുന്‍റേത്.
സിനിമയുടെ രണ്ടാം ഭാഗം 'പുഷ്‌പ ദി റൂളും' അണിയറയില്‍ ഒരുങ്ങുകയാണ്. സുകുമാർ ആണ് സിനിമയുടെ രചനയും സംവിധാനവും. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ് നിര്‍മാണം. ആദ്യ ഭാഗത്തിലേത് പോലെ രശ്‌മിക മന്ദാന തന്നെയാണ് ചിത്രത്തിലും നായികയായി എത്തുന്നത്. വില്ലനായി ഫഹദ് ഫാസിലും എത്തുന്നുണ്ട്.
അതേസമയം ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ളതാണ് അല്ലു അര്‍ജുന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസുമായി നാലാം തവണയാണ് അല്ലു അര്‍ജുന്‍ സഹകരിക്കാൻ ഒരുങ്ങുന്നത്. സിനിമയുടെ പേര്, അഭിനേതാക്കള്‍, റിലീസ് തീയതി തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.
Also Read: 'ഈ മധുര നിമിഷം എന്നും വിലമതിക്കുന്നത്' : മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് അല്ലു അര്‍ജുന്‍
അതേസമയം രാജ്യമൊട്ടാകെ ഒന്നിലധികം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഹരിക ആൻഡ് ഹാസിനി ക്രിയേഷൻസ്, ഗീത ആർട്‌സ്, നിർമാതാക്കളായ അല്ലു അരവിന്ദ്, എസ്. രാധാകൃഷ്‌ണ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.