ബെംഗളൂരു: കർഫ്യൂ പ്രാബല്യത്തിലായിരിക്കുമ്പോൾ കുറച്ചു തൊഴിലാളികളുമായി പ്രവർത്തിക്കാൻ സംസ്ഥാനത്തെ വസ്ത്ര കമ്പനികളെ അനുവദിക്കണമെന്ന് ബെംഗളൂരു ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് (ബിസിഐസി) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയ സംസ്ഥാന സക്കാരിന്‍റെ നിലപാടിനെ അഭിനന്ദിക്കുന്നതായും ബിസിഐസി വ്യക്തമാക്കി.
കർണാടക കർഫ്യൂ; വസ്ത്ര കമ്പനികളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ബിസിഐസി - ബെംഗളൂരു ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ്
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രണ്ടാഴ്ചത്തെ കർഫ്യൂവിന് ആഹ്വാനം ചെയ്തതിരുന്നു.
30 ശതമാനം മുതൽ 50 ശതമാനം വരെ കുറഞ്ഞ തൊഴിലാളികളുമായി പ്രവർത്തിക്കാൻ വസ്ത്ര കമ്പനികളെ അനുവദിക്കണം. ശരിയായ സാമൂഹിക അകലവും മറ്റു കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും ബിസിഐസി പ്രസിഡന്റ് ടി.ആർ പരശുരാമൻ പറഞ്ഞു. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാജ്യത്തുടനീളമുള്ള ഓപ്പറേറ്റിങ് വർക്ക് ഫോഴ്‌സിന് മുൻഗണന നൽകി വാക്സിൻ നൽകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രണ്ടാഴ്ചത്തെ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 2,62,181 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,426 ആയി.