കേരളം

kerala

ETV Bharat / bharat

ഭക്ഷണ വിതരണക്കാരന്‍റെ കസ്റ്റഡി : ഉടൻ വിട്ടയക്കണമെന്ന് അസദുദ്ദീൻ ഒവൈസി - എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി

പൊലീസ് ഫൂഡ് ഡെലിവറി ചെയ്യുന്ന ആൾക്കാരെ തടയുന്നതും വാഹനം ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുന്നതും സിസിടിവിയിലുണ്ട്.

 food delivery boys arrested in Hyderabad ഹൈദരാബാദിൽ ഫുഡ് ഡെലിവറി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി Asaduddin Owaisi
ഹൈദരാബാദിൽ ഫുഡ് ഡെലിവറി ജീവനക്കാരെ കസ്റ്റഡിയിലെടുത്ത സംഭവം; ഉടൻ വിട്ടയക്കണമെന്ന് അസദുദ്ദീൻ ഒവൈസി

By

Published : May 22, 2021, 11:02 PM IST

ഹൈദരാബാദ് : നഗരത്തിൽ ലോക്ക് ഡൗൺ സമയത്തും പ്രവത്തിക്കാൻ അനുമതിയുണ്ടായിരുന്ന ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുകളെ കസ്റ്റഡിയിലെടുത്ത സിറ്റി പോലിസിന്റെ നടപടി തെറ്റാണെന്നും അവരെ മോചിപ്പിക്കണമെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടും എന്തിനാണ് ഫുഡ് ഡെലിവറി ജീവനക്കാരെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.

ഭക്ഷണവിതരണക്കാരെ തടയുന്നതും വാഹനം ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഹോംഡെലിവറി മുഖേനയുള്ള ഭക്ഷ്യ വിതരണം നിയന്ത്രണങ്ങൾ ഉള്ള സമയത്ത് സർക്കാർ അനുവദിക്കില്ലെങ്കിൽ അത് ഒരു ഉത്തരാവായി ഇറക്കേണ്ടതാണ്. അല്ലാതെ ഇത്തരത്തിൽ ജോലി നടക്കുന്നിതിനിടയ്ക്ക് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും അവരെ വിട്ടയക്കണമെന്നും ഒവൈസി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഒരു ഫുഡ് ഡെലിവറി ബോയിയെ ക്രൂരമായി മർദിക്കുന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

Also read: അന്തർ സംസ്ഥാന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക സർക്കാർ

അതേസമയം ലോക്ക്ഡൗൺ സമയത്ത് ഓക്സിജൻ, ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ, ഓക്സിജൻ ടാങ്കറുകൾ, വാഹനങ്ങൾ, വാട്ടർ ടാങ്കറുകൾ എന്നിവ മാത്രമേ അനുവദിക്കൂ എന്ന് സിറ്റി പൊലീസ് ശനിയാഴ്ച അറിയിച്ചിരുന്നു. തെലങ്കാനയിൽ ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെ നാല് മണിക്കൂർ നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്.

ABOUT THE AUTHOR

...view details