ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ ചെയ്തുകൊടുത്തെന്ന പരാതിയിൽ കർണാടക ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ചെന്നൈയിലെ സാമൂഹിക പ്രവർത്തകയായ കെ ജി ഗീതയാണ് ഹർജി സമർപ്പിച്ചത്. ജയിൽ അധികൃതർക്കെതിരായ അഴിമതിക്കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന ആവശ്യമാണ് പൊതുതാത്‌പര്യ ഹർജിയിലുള്ളത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ജയിലില്‍ വി കെ ശശികലക്ക് പ്രത്യേക സൗകര്യം; കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ് - ഹൈക്കോടതി
ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കേ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ശശികലയെ ശിക്ഷിച്ചത്. ഹർജിയിലെ തുടർവാദം ഏപ്രിൽ 22ന് നടക്കും.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരിയിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിലെത്തിയത്. ജയിൽ അധികൃതർ ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചെന്നാണ് പരാതി. തുടർന്ന് അന്വേഷണത്തിന് റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസർ വിനയ് കുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ, ശശികലയ്ക്കും ഒപ്പമുണ്ടായിരുന്ന ബന്ധു ഇളവരശിക്കും ജയിൽ അധികൃതർ ഒട്ടേറെ സൗകര്യങ്ങൾ ചെയ്തുകൊടുത്തെന്നു കാണിച്ച് വിനയകുമാർ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിക്കുകയും ചെയ്തു. കേസിൽ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോട് ചോദിച്ചു. കേസിന്‍റെ എഫ്ഐആർ നമ്പർ കോടതിയിൽ ഹാജരാക്കാമെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. ഹർജിയിലെ തുടർവാദം ഏപ്രിൽ 22ന് നടക്കും.
ജനുവരി 27നാണ് ശശികല ശിക്ഷാകാലാവധി കഴിഞ്ഞ് ജയിൽമോചിതയായത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കേ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ശശികലയെ ശിക്ഷിച്ചത്.