കേരളം

kerala

ETV Bharat / bharat

Allegation Against Mahua Moitra 'ലോക്‌സഭ അക്കൗണ്ടിലേക്ക് വ്യവസായിക്ക് പ്രവേശനം', മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി - Trinamool Congress MP Mahua Moitra

Nishikant Dubey Sent letter to IT Ministry : പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കർക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്.

Allegation Against Mahua Moitra  Mahua Moitra news  മഹുവ മൊയ്ത്ര  Nishikant Dubey Sent letter to IT Ministry  മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം  തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര  Trinamool Congress MP Mahua Moitra  Login credentials of Lok Sabha account
Allegation Against Mahua Moitra

By ETV Bharat Kerala Team

Published : Oct 16, 2023, 10:49 PM IST

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി. പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി മഹുവ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കർ ഓം ബിർലയ്ക്കും ഐടി മന്ത്രിയ്‌ക്കും അശ്വനി വൈഷ്‌ണവിനും കത്തയച്ചു (Allegation Against Mahua Moitra). സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും മഹുവയെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും ലോക്‌സഭ സ്‌പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ പണവും പാരിതോഷികങ്ങളും കൈപ്പറ്റിയ ശേഷം ലോക്‌സഭ വെബ്‌സൈറ്റിലേക്ക് പ്രവേശനം നൽകി (Login credentials of Lok Sabha account). മഹുവ മൊയ്‌ത്രയും വ്യവസായി ദർശൻ ഹിരാനന്ദാനിയും തമ്മിൽ കൈക്കൂലി കൈമാറ്റം നടന്നതിന്‍റെ തെളിവുകൾ പങ്കുവച്ചുകൊണ്ട് സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്രെ എനിക്കൊരു കത്തയച്ചുവെന്നും ലോക്‌സഭ സ്‌പീക്കർക്ക് അയച്ച കത്തിൽ ദുബെ ആരോപിച്ചു. കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയാൽ അത് ഗുരുതരമായ ക്രിമിനൽ വിശ്വാസ ലംഘനവും ഇന്ത്യയുടെ ദേശീയ സുരക്ഷ ചട്ടങ്ങളുടെ ലംഘനമാണ്.

മൊയ്‌ത്രയുടെ ലോക്‌സഭ ക്രെഡൻഷ്യലുകൾ ഒരു ബാഹ്യ സ്ഥാപനവുമായി പങ്കിട്ടുവെന്ന ആരോപണം ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതാണ്. ലോക്‌സഭ അക്കൗണ്ടിലേക്ക് അനധികൃത പ്രവേശനം രാജ്യത്തിന്‍റെ തന്ത്രപരമായ വിവരങ്ങൾ ചോർന്നുപോകാൻ കാരണമായേക്കാം. ഇന്ത്യയുടെ നയപരമായ തീരുമാനങ്ങളെയോ തന്ത്രപരമായ താൽപര്യങ്ങളെയോ ദുർബലപ്പെടുത്തും.

അതോടൊപ്പം തന്നെ അനധികൃത പ്രവേശനം രാജ്യത്തിന്‍റെ ഡിജിറ്റൽ മേഖലയെ ദുർബലമാക്കുകയും ആഭ്യന്തര, അന്തർദേശീയ സൈബർ ഭീഷണികൾക്ക് വഴിയൊരുക്കുകയും ചെയ്യും- ദുബെ ഐടി മന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കൂടാതെ മഹുവ മൊയ്‌ത്രയുടെ ലോക്‌സഭ അക്കൗണ്ടിന്‍റെ എല്ലാ ലോഗിൻ വിശദാംശങ്ങളുടെയും ഐപി വിലാസം കണ്ടെത്തണം. അവരുടെ അഭാവത്തിൽ അക്കൗണ്ട് ഉപയോഗിച്ച സംഭവങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനും വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പേഴ്‌സണൽ സ്റ്റാഫുകൾ, അസിസ്റ്റന്‍റുമാർ, ഇന്‍റേണുകൾ അടക്കമുള്ള വലിയൊരു സംഘമാണ് സഭയുമായി ബന്ധപ്പെട്ട് എംപിമാരുടെ എല്ലാ ജോലികളും കൈകാര്യം ചെയ്യുന്നത്. ബഹുമാനപ്പെട്ട ഐടി മന്ത്രി സിഡിആറിന്‍റെ (Call Detail Record) സഹായത്തോടെ എല്ലാ എംപിമാരുടെയും ലോഗിൻ വിശദാംശങ്ങൾ പുറത്തുവിടണം. ലോഗിൻ ചെയ്യാൻ ജീവനക്കാർക്ക് നൽകിയ പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി പുറത്തുവിടുക'- ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് മഹുവ മൊയ്‌ത്ര എക്‌സിൽ കുറിച്ചു.

ABOUT THE AUTHOR

...view details