അലഹബാദ് :കൈക്കൂലി സ്വീകരിക്കാന്‍ ഔദ്യോഗിക കുപ്പായത്തില്‍ ക്യുആര്‍ കോഡ് പതിച്ച് നടന്നതിന് ഹൈക്കോടതി ഓർഡർലിയെ സസ്‌പെന്‍ഡ് ചെയ്‌തു. അലഹബാദ് ഹൈക്കോടതിയിലെ ജഡ്‌ജിയുടെ ഓര്‍ഡര്‍ലിയായ രാജേന്ദ്ര കുമാറിനെയാണ്, ഔദ്യോഗിക കുപ്പായത്തില്‍ ഓണ്‍ലൈന്‍ ഇടപാട് ആപ്പായ പേ ടിഎമ്മിന്‍റെ (Paytm) ക്യുആര്‍ കോഡ് പതിച്ച് കറങ്ങിനടന്നതിന് സസ്‌പെന്‍ഡ് ചെയ്‌തത്. കോടതിയിലെത്തുന്ന അഭിഭാഷകരോട് ഇയാള്‍ നേരിട്ട് പണം ആവശ്യപ്പെട്ടിരുന്നതായും നല്‍കാത്തവരോട് പേ ടിഎമ്മിൽ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ നിര്‍ദേശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൈക്കൂലി സ്വീകരിക്കാന്‍ യൂണിഫോമില്‍ പേടിഎമ്മിന്‍റെ ക്യുആര്‍ കോഡ് ; ജഡ്‌ജിയുടെ ഓർഡർലിക്ക് സസ്‌പെന്‍ഷന്‍ - ചീഫ് ജസ്‌റ്റിസ്
അഭിഭാഷകരില്‍ നിന്നടക്കം കൈക്കൂലി സ്വീകരിക്കാന്‍ ഔദ്യോഗിക കുപ്പായത്തില്‍ ക്യുആര്‍ കോഡ് പതിച്ച് നടന്ന അലഹബാദ് ഹൈക്കോടതിയിലെ ഓര്‍ഡര്‍ലിക്ക് സസ്പെന്‍ഷന്‍
ഇയാള്‍ വസ്‌ത്രത്തില്‍ ക്യുആര്‍ കോഡ് പതിച്ച് നടക്കുന്നതിന്‍റെ ദൃശ്യം അടുത്തിടെ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് രാജേന്ദ്ര കുമാറാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി ജഡ്‌ജി അജിത് കുമാര്‍ ചീഫ് ജസ്‌റ്റിസിന് ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. വിഷയത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ഡയറക്‌ടർ ജനറലിനോട് ചീഫ് ജസ്‌റ്റിസ് നിർദേശിച്ചു. തുടര്‍ന്നാണ് രാജേന്ദ്ര കുമാറിനെ സസ്പെന്‍ഡ് ചെയ്‌തത്.