അലഹബാദ്: കുടുംബാംഗങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ലിവിങ് ടുഗെദർ ദമ്പതികള്‍ നല്‍കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. യുവതി വിവാഹിതയാണെന്നും ലിവിങ് ബന്ധം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ദമ്പതികൾക്ക് 5,000 രൂപ പിഴയും കോടതി ചുമത്തി.
ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹിതയാണെന്നും ഹിന്ദു വിവാഹ നിയമത്തിന് വിരുദ്ധമായി ജീവിക്കുന്ന ആളുകള്‍ക്ക് എങ്ങനെ സംരക്ഷണം നല്‍കാനാണെന്നും അലഹബാദ് കോടതി ചോദിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കുന്ന ഹര്‍ജി പരിഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കൗശൽ ജയേന്ദ്ര താക്കൂർ, ജസ്റ്റിസ് ദിനേശ് പതക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.