ന്യൂഡല്‍ഹി: അനുവദിച്ച മുഴുവന്‍ റഫാല്‍ വിമാനങ്ങളും അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ വ്യോമസേനയുടെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഏഴ് റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തും. വ്യോമസേനക്ക് നിലവില്‍ 11 യുദ്ധവിമാനങ്ങളാണുള്ളത്.
മുഴുവന്‍ റഫാല്‍ വിമാനങ്ങളും 2022 ഏപ്രിലോടെ വ്യോമസേനയുടെ ഭാഗമാകുമെന്ന് രാജ്‌നാഥ് സിങ് - IAF
ഈ വര്‍ഷം മാര്‍ച്ചില്‍ ഏഴ് റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തും
ജനുവരി 27 ന് ഫ്രാന്‍സില്‍ മൂന്ന് റഫാല്‍ വിമാനങ്ങള്‍ കൂടി വ്യോമസേനയുടെ ഭാഗമായതായി അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിലെ ഇസ്ട്രെസ് വിമാനത്താവളത്തില്‍ നിന്നും 7000 കിലോമീറ്റര്‍ പിന്നിട്ടാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ മൂന്നാം ബാച്ച് ഇന്ത്യയിലെത്തിയത്. നേരത്തെ എത്തിയ എട്ട് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ക്ക് പുറമേയാണിത്. ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനാണ് റാഫേൽ വിമാനം നിർമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലയ് 29നാണ് ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് അംബാല വിമാനത്താവളത്തിലെത്തിയത്. നവംബര്‍ നാലിന് രണ്ടാം ബാച്ചും ഇന്ത്യയിലെത്തി. 59,000 കോടി രൂപയുടെ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സുമായി ധാരണയിലേര്‍പ്പെട്ടത്. 4.5 ജനറേഷന്‍ വിമാനങ്ങളാണ് റഫാല്‍. ഏറ്റവും പുതിയ ആയുധങ്ങൾ, മികച്ച സെൻസറുകള്‍ എന്നിവയാണ് ഇവയുടെ പ്രത്യേകത.