തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് നല്‍കിയ കത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ സംരക്ഷണത്തിനായി വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 27നാണ് ജോണ്‍ ബ്രിട്ടാസ് കത്ത് നല്‍കിയത്. മരിച്ച യെമന്‍ വ്യവസായി തലാൽ അൽ ഒദൈനിയുടെ കുടുംബവും നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലും തമ്മില്‍ ചര്‍ച്ച നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബ്രിട്ടാസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.