കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; പുതിയ നിർദേശങ്ങളുമായി ഹരിയാന മുഖ്യമന്ത്രി - ഹരിയാനയിലെ ഓക്സിജൻ ക്ഷാമം

സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന കൊവിഡ് വ്യാപനത്തെ നേിടാൻ സംസ്ഥാന ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് പുതിയ നിർദേശങ്ങൺ നൽകി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.

All hospitals to update data regarding beds says haryana CM Haryana Chief Minister Manohar Lal Khattar ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ ഹരിയാനയിലെ ഓക്സിജൻ ക്ഷാമം ഓക്‌സിജനും റെംഡിസിവറും കരിഞ്ചന്തയില്‍
കൊവിഡ് വ്യാപനം; പുതിയ നിർദേശങ്ങളുമായി ഹരിയാന മുഖ്യമന്ത്രി

By

Published : May 6, 2021, 6:53 PM IST

ചണ്ഡിഗഡ്:സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആശുപത്രി കിടക്കകൾ, രോഗികളുടെ എണ്ണം, സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ലഭ്യത എന്നിവയെ സംബന്ധിച്ച വിവരങ്ങൾ ഓൺ‌ലൈൻ പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരെ അഭിസംബോധന ചെയ്ത ഖട്ടർ, ഓക്സിജന്‍റെ ആവശ്യം നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിക്കാനും ജില്ലാ ഭരണാധികാരികൾക്ക് നിർദേശം നൽകി.

Also read: ലോക്ക്‌ഡൗൺ ലംഘനം; നടപടിയുമായി ഹരിയാന പൊലീസ്

മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കരിഞ്ചന്ത വിൽപ്പന പരിശോധിക്കാൻ പ്രത്യേക സംഘങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ്രുതഗതിയിലുള്ള ആന്‍റിജൻ പരിശോധനകൾക്ക് മുൻഗണന നൽകണം. ഗ്രാമപ്രദേശങ്ങളിൽ മെഡിക്കൽ ഹെൽത്ത് ക്യാമ്പുകൾ സ്ഥാപിക്കണം. രോഗത്തെക്കുറിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം എന്നീ കാര്യങ്ങളും മനോഹർ ലാൽ ഖട്ടർ നിർദേശിച്ചു. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഹരിയാനയിൽ ആകെ 1,13,425 സജീവ കൊവിഡ് കേസുകളാണുള്ളത്.

Also read: ഹരിയാനയില്‍ ഓക്‌സിജനും റെംഡിസിവറും കരിഞ്ചന്തയില്‍; 45 പേര്‍ പിടിയില്‍

ABOUT THE AUTHOR

...view details