ന്യൂഡൽഹി: യുകെയിലെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെ- ഇന്ത്യ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഈ മാസം 31 വരെയാണ് വിമാന സർവീസുകൾ നിർത്തിവച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. യുകെയിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
യുകെ- ഇന്ത്യ വിമാന സർവീസുകൾ ഡിസംബർ 31 വരെ നിർത്തിവച്ചു
യുകെയിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
യുകെ- ഇന്ത്യ വിമാന സർവീസുകൾ ഡിസംബർ 31 വരെ നിർത്തിവച്ചു
കൊവിഡ് ഭീതി വീണ്ടും ശക്തമായതോടെ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്യൻ രാജ്യങ്ങളും നിർത്തിവച്ചിട്ടുണ്ട്. നെതർലൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ യു.കെയിൽ നിന്നുള്ള വിമാന സർവിസുകൾ നിരോധിച്ചതിന് പിന്നാലെ ഫ്രാൻസും ഇറ്റലിയും ജർമനിയും ബ്രിട്ടനിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ നിരോധിച്ചതായി പ്രഖ്യാപിച്ചു.