ശ്രീനഗർ: ജമ്മു കശ്മീർ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജൂണ്‍ 24 വ്യാഴം) ചർച്ച നടത്തും. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കി ഏകദേശം രണ്ട് വർഷത്തിന് ശേഷമുള്ള പാർട്ടി യോഗം കൂടിയാണിത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് മെഹബൂബ മുഫ്തി, ഗുലാം നബി ആസാദ്, താര ചന്ദ്, ഫാറൂഖ് അബ്‌ദുള്ള, ഗുലാം അഹമ്മദ് മിർ, ഒമർ അബ്‌ദുള്ള, അൽതാഫ് ബുഖാരി, ബിജെപിയുടെ രവീന്ദർ റെയ്‌ന, നിർമ്മൽ സിംഗ്, കവിന്ദർ ഗുപ്ത; സി.പി.ഐ എം ന്‍റെ എം വൈ തരിഗാമി, നാഷണൽ പാന്തേഴ്‌സ് പാർട്ടിയുടെ പ്രൊഫ. ഭീം സിംഗ്, പീപ്പിൾസ് കോൺഫറൻസിന്‍റെ സജാദ് ഗാനി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ജമ്മു കശ്മീർ നേതാക്കളുമായി പ്രധാനമന്ത്രിയുടെ സർവകക്ഷി യോഗം ഇന്ന് - പ്രധാനമന്ത്രിയുടെ സർവ്വകക്ഷി യോഗം ഇന്ന്
ജമ്മു കശ്മീരിലെ 14 ഉന്നതല നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ പാർട്ടി യോഗമാണിത്.
കഴിഞ്ഞ രണ്ട് വർഷമായി ജമ്മു കശ്മീരിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് പിഎജിഡി വക്താവ് തരിഗാമി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുമെന്നും പിഎജിഡി വക്താവ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ഡോ. ജിതേന്ദർ സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.
Also read:'യുണിയൻ ഗവൺമെന്‍റ്' എന്ന അഭിസംബോധന തെറ്റല്ല: എം.കെ സ്റ്റാലിൻ