കേരളം

kerala

ETV Bharat / bharat

മാസ്‌ക് നിർബന്ധമില്ല ; മഹാരാഷ്‌ട്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു, ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ - ഗുധി പദ്വ

മറാത്തി പുതുവർഷമായ 'ഗുഡി പാഡ്‌വ' ഏപ്രിൽ രണ്ടിന് ആഘോഷിക്കാനിരിക്കെ സംസ്ഥാനത്ത് മാസ്‌ക് ഉൾപ്പടെയുള്ള എല്ലാവിധ നിയന്ത്രണങ്ങളും പിൻവലിക്കുന്നു

മഹാരാഷ്‌ട്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു  All covid restrictions include mask to be lifted in Maharashtra  All covid restrictions to be lifted in Maharashtra from April 2  ഏപ്രിൽ 2 മുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല  Maharashtra covid restrictions  മഹാരാഷ്‌ട്ര കൊവിഡ് ഇളവ്  ഗുധി പദ്വ  Gudhi Padwa
മാസ്‌ക് നിർബന്ധമില്ല; മഹാരാഷ്‌ട്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു; ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ

By

Published : Mar 31, 2022, 10:37 PM IST

മുംബൈ :കൊവിഡ് സാഹചര്യത്തിൽ രണ്ട് വർഷത്തിലേറെയായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഏപ്രിൽ രണ്ട് മുതൽ പൂർണമായും പിൻവലിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. മറാത്തി പുതുവർഷമായ 'ഗുഡി പാഡ്‌വ' ഏപ്രിൽ രണ്ടിന് ആഘോഷിക്കാനിരിക്കെയാണ് സംസ്ഥാനത്ത് മാസ്‌ക് ഉൾപ്പടെയുള്ള എല്ലാവിധ നിയന്ത്രണങ്ങളും പിൻവലിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമപ്രവർത്തകരെ അറിയിച്ചു.

ഗുഡി പാഡ്‌വ മുതൽ, പകർച്ചവ്യാധി നിയമത്തിനും ദുരന്തനിവാരണ നിയമത്തിനും കീഴിലുള്ള എല്ലാ കൊവിഡ് അനുബന്ധ നിയന്ത്രണങ്ങളും പിൻവലിക്കും. മാസ്‌ക് ധരിക്കണമെന്നത് ജനങ്ങൾക്ക് സ്വമേധയാ തീരുമാനിക്കാവുന്നതാണ്. സംസ്ഥാന ടാസ്‌ക് ഫോഴ്‌സുമായി കൂടിയാലോചിച്ചതിന് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ALSO READ:യുപിഎസ്‌സി ഉദ്യോഗാർഥികൾക്കുള്ള ഇളവ് ; പാർലമെന്‍ററി കമ്മിറ്റി നിർദേശങ്ങൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി

ജനുവരി അവസാനത്തോടെ കൊവിഡ് കേസുകളിൽ നേരിയ കുറവ് കണ്ടുതുടങ്ങിയപ്പോൾ തന്നെ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. പൂർണമായും ഇളവുകൾ ലഭിക്കുന്നതോടെ ഈ വർഷം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഗുഡി പാഡ്‌വ ഘോഷയാത്രകൾ നടത്തുമെന്ന് ടോപ്പെ പറഞ്ഞു.

ABOUT THE AUTHOR

...view details