പനാജി:കൊവിഡ് രോഗികൾക്ക് ഹോം ഐസോലേഷൻ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. രോഗ ലക്ഷണമില്ലാത്തവർ ഹോം ഐസോലേഷനിൽ തുടരണമെന്നും ഗോവ സർക്കാർ തീരുമാനിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലോ കൊവിഡ് കെയർ സെന്‍ററിലോ പ്രവേശിപ്പിക്കാൻ നിർദേശിച്ചില്ലെങ്കിൽ എല്ലാ പോസിറ്റീവ് കേസുകളും ഹോം ഐസോലേഷനായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കൊവിഡ് രോഗികൾക്കും ഹോം ഐസോലേഷൻ ഏർപ്പെടുത്തുന്നത് പരിഗണിക്കും: പ്രമോദ് സാവന്ത് - home isolated
കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലോ കൊവിഡ് കെയർ സെന്‍ററിലോ പ്രവേശിപ്പിക്കാൻ നിർദേശിച്ചില്ലെങ്കിൽ എല്ലാ പോസിറ്റീവ് കേസുകളും ഹോം ഐസോലേഷനായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കൊവിഡ് രോഗികൾക്കും ഹോം ഐസോലേഷൻ ഏർപ്പെടുത്തുന്നത് പരിഗണിക്കും: പ്രമോദ് സാവന്ത്
വാരാന്ത്യങ്ങളിൽ ഗോവയിൽ ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ട്. ഏപ്രിൽ 29 വൈകിട്ട് ഏഴ് മണിക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഗോവയിൽ ലോക്ക് ഡൗൺ 15 ദിവസം കൂടി നീട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു. ഗോവയിൽ 3,019 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 36 പേർ രോഗം ബാധിച്ച് മരിച്ചു. ഗോവയിലെ സജീവ രോഗ ബാധിതരുടെ എണ്ണം 20,898 ആയി.