കേരളം

kerala

ETV Bharat / bharat

പുതുവത്സരാഘോഷമില്ലാതെ ഇത്തവണ ബെംഗളൂരു; പബ്ബുകളും റെസ്റ്റോറൻ്റുകളും തുറക്കില്ല

ബെംഗളൂരുവിലെ എം.ജി റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, കോരമംഗല തുടങ്ങിയ തെരുവുകളിൽ കൂട്ടം കൂടാൻ പാടില്ലെന്ന് നിർദേശം.

പബ്ബുകളും റെസ്റ്റോറൻ്റുകളും തുറക്കില്ല  പുതുവത്സരാഘോഷം  ബെംഗളൂരു  എം.ജി റോഡ്  ബി.ബി.എം.പി കമ്മിഷണർ മഞ്ജുനാഥ പ്രസാദ്
പുതുവത്സരാഘോഷമില്ലാതെ ഇത്തവണ ബെംഗളൂരു; പബ്ബുകളും റെസ്റ്റോറൻ്റുകളും തുറക്കില്ല

By

Published : Dec 20, 2020, 9:37 AM IST

ബെംഗളൂരു: ഇത്തവണത്തെ പുതുവത്സരാഘോഷത്തിൽ ബെംഗളൂരുവിലെ പബ്ബുകളും റെസ്റ്റോറൻ്റുകളും തുറക്കില്ല. ബെംഗളൂരുവിലെ എം.ജി റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, കോരമംഗല തുടങ്ങിയ തെരുവുകളിൽ കൂട്ടം കൂടാൻ പാടില്ലെന്നും ബി.ബി.എം.പി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾ സംബന്ധിച്ച് കർണാടക സർക്കാർ പുതിയ മാർഗനിർദേശം പുറത്തുവിട്ടിരുന്നു. മാർഗനിർദേശ പ്രകാരം പ്രധാന റോഡുകളിലല്ലാത്ത റെസ്റ്റോറൻ്റുകളിൽ സാമൂഹ്യ അകലം പാലിച്ച് ആഹാരം കഴിക്കുന്നതിൽ നിരോധനമില്ല. ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ മാത്രമേ അനുമതിയുള്ളൂ.

ABOUT THE AUTHOR

...view details