അലിഗഡ്(യുപി): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദം ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും. ഡോക്യുമെന്‍ററി കൂടുതല്‍ പേരില്‍ എത്തിക്കാനായി ക്യൂ ആര്‍ കോഡ് പതിച്ച പോസ്‌റ്ററുകള്‍ സര്‍വകലാശാലയില്‍ പ്രത്യക്ഷപ്പെട്ടു. ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌താല്‍ ഡോക്യുമെന്‍ററി കാണാന്‍ സാധിക്കും.
ബിബിസി ഡോക്യുമെന്‍ററി വിവാദം അലിഗഡ് സര്‍വകലാശാലയിലും; ഡോക്യുമെന്‍ററി കാണാനായി ക്യുആര്‍ കോഡ് പതിച്ച പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു - അലിഗഡ് മുസ്‌ലിം സര്‍വകലാശാല ബിബിസി
ബാഹ്യശക്തികളാണ് പോസ്‌റ്ററുകള്‍ക്ക് പിന്നിലെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാല അധികൃതര്‍ പറഞ്ഞു
എന്നാല്‍ ഈ പോസ്‌റ്ററുകള്‍ കാമ്പസില്‍ നിന്ന് സര്‍വകലാശാല അധികൃതര്‍ നീക്കം ചെയ്യുകയാണ്. കാമ്പസിന് പുറത്തുള്ള ആളുകളാണ് പോസ്‌റ്ററുകള്‍ക്ക് പിന്നിലെന്നും വിദ്യാര്‍ഥികള്‍ ആരും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലും ജെഎന്‍യുവിലുമടക്കം ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു.
ഐടി നിയമം ഉപയോഗിച്ച് ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളോട് ഡോക്യുമെന്‍ററി നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡോക്യുമെന്‍ററി പ്രൊപ്പഗാണ്ടയാണെന്നും ബിബിസിയുടെ കൊളോണിയല്‍ ചിന്താഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നുമാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.