പങ്കാളി രണ്‍ബീര്‍ കപൂറിന്‍റെ ജന്മദിനത്തില്‍ സ്‌നേഹ നിമിഷങ്ങളുമായി ആലിയ ഭട്ട് (Alia Bhatt showered birthday love on Ranbir Kapoor). രണ്‍ബീര്‍ കപൂറിന്‍റെ 41-ാം ജന്മദിനമാണ് ഇന്ന് (Ranbir Kapoor 41st Birthday). ഈ പ്രത്യേക ദിനത്തില്‍ രണ്‍ബീറിന് മധുരമായ പിറന്നാള്‍ ആശംസകളുമായി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് ആലിയ (Alia Bhatt Drops Unseen Pics).
'എന്‍റെ സ്നേഹം, എന്‍റെ ഏറ്റവും നല്ല സുഹൃത്ത്, ഏറ്റവും സന്തോഷകരമായ ഇടം, എന്‍റെ തൊട്ടടുത്ത് ഇരുന്ന്, രഹസ്യ അക്കൗണ്ടിൽ നിന്ന് ഈ കുറിപ്പ് വായിക്കുന്ന നിനക്ക് ജന്മദിനാശംസകൾ ബേബി, നീ അതെല്ലാം മാന്ത്രികമാക്കുന്നു'- ആലിയ കുറിച്ചു.
കുറിപ്പിനൊപ്പം രണ്‍ബീര്‍ കപൂറിന്‍റെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങളും ആലിയ പങ്കുവച്ചിട്ടുണ്ട് (Alia Bhatt shared unseen pictures with Ranbir). നീ എല്ലാം മാന്ത്രികമാക്കുന്നു എന്നാണ് രണ്‍ബീറിനെ കുറിച്ച് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ഒരു വലിയ ഉയരമുള്ള കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ ഇരിക്കുന്ന താര ദമ്പതികളുടെ മങ്ങല്‍ നിറഞ്ഞ കാഴ്‌ചയാണ് ആലിയ ആദ്യം പങ്കുവച്ചിരുന്നത്. രണ്‍ബീറിന്‍റെ കവിളില്‍ ചുംബിക്കുന്ന ആലിയയെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. രണ്‍ബീര്‍ ആണ് ഈ സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.
സ്‌റ്റേഡിയത്തിലിരുന്ന് ക്രിക്കറ്റ് കളി ആസ്വദിക്കുന്ന താര ദമ്പതികളാണ് രണ്ടാം ചിത്രത്തില്‍. നീല ചെക്ക് ഷെര്‍ട്ട് ധരിച്ച രണ്‍ബീറിനെ വെള്ള നിറമുള്ള ടീ ഷര്‍ട്ട് ധരിച്ച് ആലിയ മുറുകെ പിടിച്ചിരിക്കുന്നത് കാണാം.
Also Read:Happy Birthday to Raha's Papa: റാഹയുടെ പപ്പയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമ്മയും സഹോദരിയും; ചിത്രങ്ങള്‍ വൈറല്‍
അടുത്തത്, മനോഹരമായി പുഞ്ചിരിക്കുന്ന ആലിയയുടെ ഒരു സെല്‍ഫിയാണ്. എട്ട് എന്ന സംഖ്യയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തില്‍ ആലിയയെ കാണാനാവുക. രണ്‍ബീറിന്‍റെ ഭാഗ്യ നമ്പര്‍ കൂടിയാണ് എട്ട്. രണ്‍ബീറിന്‍റെ ഈ ഭാഗ്യ നമ്പറിനെ ആലിയയും പിന്തുടരുന്നു.
ശേഷം ഇരുവരുടെയും വിവാഹത്തില്‍ നിന്നുള്ള രണ്‍ബീറിന്‍റെ സോളോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും ആലിയ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും മെഹന്ദി ആഘോഷ ചടങ്ങിൽ നിന്നുള്ള ഒരു കാൻഡിഡ് ചിത്രവുമുണ്ട്. രണ്‍ബീറിന്‍റെ ഒരു ക്ലോസപ്പ് ചിത്രത്തോടുകൂടി ആലിയയുടെ ചിത്രങ്ങള്‍ അവസാനിക്കുന്നു.
ആലിയയുടെ പിറന്നാള്‍ ആശംസകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. പോസ്‌റ്റിന് താഴെ നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി. പിറന്നാള്‍ ആശംസകള്‍ രണ്‍ബീര്‍ എന്നാണ് ഗൗഹര്‍ ഖാന്‍ കുറിച്ചത്. 'ജന്മദിനാശംസകള്‍ രണ്‍ബീര്‍'- പിവി സിന്ധു കുറിച്ചു. കൂടാതെ ബിപാഷ ബസു, റിദ്ദിമ കപൂര്‍ സാഹ്‌നി, സോയ അക്‌തര്‍ എന്നിവരും ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി രണ്‍ബീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള (Ranveer Singh) റൊമാന്‍റിക് കോമഡി ഡ്രാമ 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യാണ് (Rocky Aur Rani Kii Prem Kahaani) ആലിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 'ഹാർട്ട് ഓഫ് സ്‌റ്റോൺ' എന്ന അമേരിക്കൻ സ്പൈ ആക്ഷൻ ത്രില്ലറിലൂടെ ഹോളിവുഡിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു.
Also Read:Animal Teaser Out: ഗ്യാങ്‌സ്റ്റര്‍ ആയി രണ്‍ബീറിന്‍റെ വേഷപ്പകര്‍ച്ച; പിറന്നാള്‍ സമ്മാനമായി അനിമല്‍ ടീസര്‍
അതേസമയം 'ഝൂ ജൂത്തി മേം മക്കാര്‍' (Tu Jhoothi Main Makkaar) ആണ് രണ്‍ബീര്‍ കപൂറിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 'അനിമല്‍' (Animal) ആണ് രണ്‍ബീറിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രണ്‍ബീറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നാണ് (സെപ്‌റ്റംബര്‍ 28) 'അനിമല്‍' ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.