കേരളം

kerala

ETV Bharat / bharat

ഫോട്ടോ ചോദിച്ച പാപ്പരാസികള്‍ക്ക് 'പിഡിഎ മൊമന്‍റ്' സമ്മാനിച്ച് ആലിയയും രണ്‍ബീറും ; വീഡിയോ വൈറല്‍ - ആലിയ

വിവാഹ വാർഷികത്തോടനുബന്ധിച്ച് രണ്‍ബീറും ആലിയയും മുംബൈയില്‍ നിർമാണത്തിലിരിക്കുന്ന തങ്ങളുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം

Alia Bhatt and Ranbir Kapoor full blown PDA moment  Alia Bhatt and Ranbir Kapoor  PDA moment goes viral  PDA moment  Alia Bhatt  Ranbir Kapoor  ആലിയയുടെയും രണ്‍ബീറിന്‍റെയും പിഡിഎ നിമിഷം വൈറല്‍  ആലിയയുടെയും രണ്‍ബീറിന്‍റെയും പിഡിഎ നിമിഷം  Alia Ranbir anniversary  പിഡിഎ നിമിഷം സമ്മാനിച്ച് ആലിയയും രണ്‍ബീറും  ആലിയയും രണ്‍ബീറും  പിഡിഎ നിമിഷം  രണ്‍ബീര്‍ ആലിയ വിവാഹ വാര്‍ഷികം  രണ്‍ബീറും ആലിയയും  രണ്‍ബീര്‍  ആലിയ  റാഹ
പിഡിഎ നിമിഷം സമ്മാനിച്ച് ആലിയയും രണ്‍ബീറും

By

Published : Apr 15, 2023, 1:14 PM IST

മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിലെ ക്യൂട്ട് താര ദമ്പതികളായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും ഒന്നാം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷിക ദിനത്തില്‍ സഹതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകളും സര്‍പ്രൈസുകളും സമ്മാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

രണ്‍ബീറിന്‍റെയും ആലിയയുടെയും ഒരു പിഡിഎ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. വിവാഹ വാർഷികത്തോടനുബന്ധിച്ച് മുംബൈയിലെ തങ്ങളുടെ നിർമാണത്തിലിരിക്കുന്ന വീട് സന്ദര്‍ശിച്ചിരുന്നു രൺബീറും ആലിയയും. സ്ഥലത്തെത്തിയ തങ്ങളുടെ പ്രിയ താരങ്ങളെ നേരില്‍ കണ്ടപ്പോള്‍ പാപ്പരാസികള്‍ അവര്‍ക്ക് ചുറ്റും കൂടി. ആലിയയോടും രണ്‍ബീറിനോടും പാപ്പരാസികള്‍ സ്‌റ്റില്ലുകള്‍ക്കായി അഭ്യർഥിച്ചപ്പോൾ, താര ദമ്പതികൾ തീര്‍ത്തും ഒരു പിഡിഎ നിമിഷമാണ് അവര്‍ക്ക് സമ്മാനിച്ചത്. [പൊതുസ്ഥലത്ത് വച്ചുള്ള ദമ്പതികളുടെ സ്‌നേഹ നിമിഷത്തെയാണ് പിഡിഎ എന്ന് പറയുന്നത്]

ആലിയയുടെയും രണ്‍ബീറിന്‍റെയും പിഡിഎ നിമിഷം സോഷ്യല്‍ മീഡിയയിലും വൈറലായി കഴിഞ്ഞു. ഇരുവരുടെയും ഒന്നാം വിവാഹ വാർഷികത്തില്‍ ആശംസകൾ നേർന്ന പാപ്പരാസികളെ രൺബീർ അഭിവാദ്യം ചെയ്യുമ്പോൾ ആലിയ നാണത്തോടെ രൺബീറിനെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുന്നത് കാണാം. ചാര നിറമുള്ള ടീ ഷർട്ടും പാന്‍റ്‌സുമാണ് രൺബീര്‍ ധരിച്ചിരുന്നത്. വെള്ള ടീ ഷര്‍ട്ടും കറുത്ത ജീൻസുമായിരുന്നു ആലിയയുടെ വേഷം.

Also Read:മകളുടെ പേര് പുറത്തുവിട്ട് ആലിയ ഭട്ട്, ആദ്യ ചിത്രവും പങ്കുവച്ച് നടി

വിവാഹ വാര്‍ഷിക ദിനത്തില്‍ ആലിയ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ പോസ്‌റ്റ് പങ്കുവച്ചിരുന്നു. തന്‍റെ ജീവിതത്തിലെ പ്രത്യേക പ്രണയ നിമിഷങ്ങളായിരുന്നു താരം പങ്കുവച്ചത്. ഹാപ്പി ഡേ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച മൂന്ന് ചിത്രങ്ങളില്‍ ഇരുവരുടെയും ഹൽദി ചടങ്ങിന്‍റെ ചിത്രവും ഉണ്ടായിരുന്നു.

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ 'ബ്രഹ്മാസ്ത്ര' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും രൺബീറും പ്രണയത്തിലായത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇരുവരും വിവാഹിതരായത്. മുംബൈയിലെ രൺബീറിന്‍റെ വസതിയിൽ വച്ചായിരുന്നു വിവാഹം.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 2022 നവംബര്‍ ആറിനാണ് ഇരുവര്‍ക്കും മകള്‍ റാഹ ജനിച്ചത്. മകളുടെ വരവും ദമ്പതികള്‍ ആഘോഷമാക്കിയിരുന്നു. അതേസമയം റാഹയുടെ മുഖം ഇതുവരെ ദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല.

മകള്‍ ജനിച്ച വിവരം ആലിയ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്‌റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണിത്. ഞങ്ങളുടെ കുഞ്ഞ് ഇവിടെ ഉണ്ട്.. വാട്ട് എ മാജിക്കല്‍ ഗേള്‍ ഷീ ഈസ്. ഞങ്ങള്‍ അനുഗ്രഹീതരായ മാതാപിതാക്കളാണ്. ഈ സന്തോഷ വാര്‍ത്ത ഞങ്ങള്‍ സ്‌നേഹപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. സ്‌നേഹം, സ്‌നേഹം, സ്‌നേഹം ആലിയയും രണ്‍ബീറും' -ഇപ്രകാരമായിരുന്നു ആലിയയുടെ ഇന്‍സ്റ്റഗ്രാം പോസ്‌റ്റ്.

മുത്തശ്ശി നീതു കപൂര്‍ ആണ് റാഹയ്‌ക്ക് പേരിട്ടത്‌. റാഹ എന്ന പേരിന്‍റെ വിവിധ അര്‍ഥങ്ങളെ കുറിച്ച് ആലിയ മുമ്പൊരിക്കല്‍ പങ്കുവച്ച പോസ്‌റ്റില്‍ പരാമര്‍ശിച്ചിരുന്നു.'റാഹ എന്ന പേരിന് ഒരുപാട് മനോഹരമായ അര്‍ഥങ്ങള്‍ ഉണ്ട്. അത്‌ഭുതവും ബുദ്ധിമതിയുമായ അവളുടെ മുത്തശ്ശിയാണ് ഈ പേര് തെരഞ്ഞെടുത്തത്. സ്വഹിലിയില്‍ ദൈവികം. സംസ്‌കൃതത്തില്‍ വംശം. ബംഗ്ലയില്‍ വിശ്രമം, ആശ്വാസം. അറബിയില്‍ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നും അര്‍ഥമുണ്ട്.

ഞങ്ങള്‍ അവളെ ചേര്‍ത്തു പിടിച്ച ആദ്യ നിമിഷം മുതല്‍ ഞങ്ങള്‍ക്ക് അവള്‍ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു. ഞങ്ങളുടെ കുടുംബത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി, റാഹ. ഞങ്ങളുടെ ജീവിതം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് തോന്നുന്നു' -ഇപ്രകാരമായിരുന്നു ആലിയ കുറിച്ചത്.

Also Read:'അഭിനന്ദനങ്ങള്‍, പുതിയൊരു ബാഴ്‌സ ആരാധിക കൂടി ജനിച്ചിരിക്കുന്നു': ആലിയക്കും രണ്‍ബീറിനും ആശംസയുമായി ബാഴ്‌സലോണ

ABOUT THE AUTHOR

...view details