Alia Bhatt to become mother: ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ആരാധകരുടെ പ്രിയ താരദമ്പതികള്‍ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Alia Bhatt and Ranbir Kapoor announce pregnancy: ഇപ്പോഴിതാ ആലിയ - രണ്‍ബീര്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അതിഥി വരാനൊരുങ്ങുകയാണ്. ആലിയയും രണ്‍ബീറും മാതാപിതാക്കളാകാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ആലിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.
Alia and Ranbir shares pregnancy post: ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരജോഡി ഇക്കാര്യം ആരാധകരുമായി പങ്കുവച്ചു. 'ഞങ്ങളുടെ കുഞ്ഞ് ഉടനെ വരുന്നു' എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ ഇരിക്കുന്ന ചിത്രം ആലിയ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്‌തു. ആശുപത്രി കിടക്കയില്‍ കിടക്കുന്ന ആലിയയും അരികിലായി ഇരിക്കുന്ന രണ്‍ബീര്‍ കപൂറും തങ്ങള്‍ക്ക് മുന്നിലെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതാണ് ചിത്രത്തില്‍ കാണാനാവുക.
Alia Bhatt Ranbir Kapoor baby: പോസ്റ്റിന് താഴെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. നിരവധി താരങ്ങളും താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഹേര്‍ട്ട് ഇമോജികളാണ് രണ്‍ബീറിന്‍റെ സഹോദരി റിദ്ദിമ കപൂര്‍ സഹ്‌നി പോസ്റ്റ് ചെയ്‌തത്. 'ഹൃദയം തുടിക്കുന്നു' എന്നാണ് കരണ്‍ ജോഹര്‍ ആലിയയുടെ പോസ്റ്റിന് താഴെ കുറിച്ചത്. 'അതിയായ സന്തോഷം' എന്ന് നടി മൗനി റോയും കുറിച്ചു. നിമിഷ നേരം കൊണ്ടാണ് ആലിയ ഭട്ടിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായത്.
Alia Bhatt Ranbir Kapoor wedding: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഏപ്രില്‍ 14നായിരുന്നു ഇവരുടെ വിവാഹം. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Brahmastra release: 'ബ്രഹ്മാസ്‌ത്ര'യാണ് രണ്‍ബീര്‍-ആലിയ ജോഡിയുടെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്. മൂന്ന് ഭാഗങ്ങളിലായാണ് സിനിമ പുറത്തിറങ്ങുക. 2022 സെപ്‌റ്റംബര്‍ 9നാണ് ബ്രഹ്മാസ്‌ത്രയുടെ ആദ്യ ഭാഗം റിലീസിനെത്തുക.
Also Read: രണ്‍ബീറിനൊപ്പമുള്ള ആരും കാണാത്ത സുന്ദര നിമിഷങ്ങള്‍ പങ്കുവച്ച് ആലിയ