റായ്ബറേലി: ബിയര്‍ ബോട്ടില്‍ കിട്ടാന്‍ എന്ത് അതിക്രമവും കാണിക്കും. കിട്ടിയെങ്കിലോ ഒറ്റയടിക്ക് അകത്താക്കും. പറഞ്ഞുവരുന്നത് ഏതെങ്കിലും ആളെക്കുറിച്ചല്ല, മറിച്ച് ഒരു കുരങ്ങനെക്കുറിച്ചാണ്. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ഈ പ്രമുഖ 'മദ്യപനെ'ക്കൊണ്ട് പൊല്ലാപ്പിലായിരിക്കുകയാണ് ബിവറേജ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍.
Video | ബിയര്‍ ബോട്ടില്‍ കിട്ടിയാല്‍ മാന്യന്‍, ഇല്ലെങ്കില്‍ വയലന്‍സ്..!; ബിവറേജ് ജീവനക്കാരെ വലച്ച് വാനര മദ്യപൻ - ബിയര്‍ കഴിക്കുന്ന കുരങ്ങന്‍
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് വാനര മദ്യപന്‍റെ അതിക്രമം കാരണം ബിവറേജ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍ പ്രതിസന്ധി നേരിടുന്നത്.
ബിയര്‍ ബോട്ടില്‍ കിട്ടിയാല്‍ മാന്യന്‍, ഇല്ലെങ്കില്‍ വയലന്‍സ്..!; ബിവറേജ് ജീവനക്കാരെ വലച്ച് വാനര മദ്യപാനി
ബിയര്‍ ബോട്ടിലുകള്‍ക്ക് പുറമെ വാനര വീരന്‍ പണമടക്കം തട്ടിയെടുക്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. സോഷ്യൽ മീഡിയയില്‍ വൈറലായ ഈ 'മദ്യപന്' ആരാധകരും ഏറെയുണ്ട്. കുരങ്ങനെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും വനംവകുപ്പ് നടത്തുന്നുണ്ട്. ലഖ്‌നൗ - കാൺപൂർ റോഡിലെ നവാബ്‌ഗഞ്ച് പ്രദേശത്ത് 'ഇതേ ശീലമുള്ള' ഒരു വാനരനുണ്ടായിരുന്നു. ബിയർ കഴിക്കുന്നത് കൂടിയതോടെ കരളിന് രോഗം ബാധിച്ചാണ് ഈ വിരുതന്‍ ചത്തത്.